
സൗദി അറേബ്യയിലെ അൽബാഹയിൽ മാരകമായ രാസലഹരിയുമായി ഇന്ത്യൻ പ്രവാസിയെ സുരക്ഷാസേന പിടികൂടി. ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ വിഭാഗം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. സമാനമായ മറ്റൊരു കേസിൽ ലഹരി ഗുളികകൾ വിതരണം ചെയ്ത രണ്ട് ബംഗ്ലാദേശ് സ്വദേശികളെ കിഴക്കൻ പ്രവിശ്യയിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്ന് അധികൃതർ വ്യക്തമാക്കി.
ലഹരിമരുന്ന് കടത്തിനെതിരെ കർശന നടപടികളാണ് സൗദി ഭരണകൂടം സ്വീകരിച്ചു വരുന്നത്. മയക്കുമരുന്ന് കടത്തോ വിതരണമോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വിവരമറിയിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, മറ്റ് പ്രവിശ്യകളിൽ 999, 994 എന്നീ നമ്പറുകളിലും വിവരം അറിയിക്കാം. കൂടാതെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളിന്റെ 995 എന്ന നമ്പറിലും നേരിട്ട് ബന്ധപ്പെടാവുന്നതാണ്.
The post സൗദിയിൽ ലഹരിവേട്ട! മാരക രാസലഹരിയുമായി ഇന്ത്യൻ പ്രവാസി അറസ്റ്റിൽ appeared first on Express Kerala.




