സൂരജ് ലാമയുടെ സംസ്‌കാരം ഇന്ന്; കൊലപാതകമെന്ന് ആരോപിച്ച് കുടുംബം

സൂരജ് ലാമയുടെ സംസ്‌കാരം ഇന്ന്; കൊലപാതകമെന്ന് ആരോപിച്ച് കുടുംബം

ളമശേരിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സൂരജ് ലാമയുടെ സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും. ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി. സൂരജിന്റേത് സ്വാഭാവിക മരണമല്ലെന്നും ആസൂത്രിതമായ കൊലപാതകമാണെന്നുമാണ് കുടുംബം ആരോപിക്കുന്നത്.

സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട കുടുംബം, മരണത്തിലെ ദുരൂഹത നീക്കണമെന്നും അധികൃതരോട് ആവശ്യപ്പെട്ടു. കളമശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവരുന്നതോടെ മരണകാരണത്തിൽ കൂടുതൽ വ്യക്തതയുണ്ടാകുമെന്നാണ് കരുതുന്നത്.

The post സൂരജ് ലാമയുടെ സംസ്‌കാരം ഇന്ന്; കൊലപാതകമെന്ന് ആരോപിച്ച് കുടുംബം appeared first on Express Kerala.

Spread the love
Scroll to Top