loader image
എംഎ ഷഹനാസിനെതിരെ 10 കോടിയുടെ മാനനഷ്ടക്കേസ്; നിയമപോരാട്ടവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ

എംഎ ഷഹനാസിനെതിരെ 10 കോടിയുടെ മാനനഷ്ടക്കേസ്; നിയമപോരാട്ടവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ

കോൺഗ്രസ് വനിതാ നേതാവ് എം.എ. ഷഹനാസിനെതിരെ 10 കോടി രൂപയുടെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കഴിഞ്ഞ മൂന്നിന് കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയും മോശക്കാരനായി ചിത്രീകരിക്കുകയും ചെയ്തുവെന്ന് കാണിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഷഹനാസ് ഉന്നയിച്ച ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും താൻ നടപ്പാക്കാനുദ്ദേശിക്കുന്ന 100 പാവപ്പെട്ടവർക്ക് വീട് വെച്ചുനൽകുന്ന പദ്ധതിക്കായി ഈ നഷ്ടപരിഹാര തുക വിനിയോഗിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ നോട്ടീസിൽ വ്യക്തമാക്കി.

ബലാത്സംഗക്കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം രാഹുൽ നടത്തിയ ചില പരാമർശങ്ങൾക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ഷഹനാസ് പ്രതികരിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ ഒരു ‘കോഴി’യാണെന്ന് തനിക്ക് പണ്ടേ അറിയാമെന്നും ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുപ്പിക്കാൻ തന്നെ നിരന്തരം ക്ഷണിച്ചത് അദ്ദേഹമാണെന്നും ഷഹനാസ് ആരോപിച്ചിരുന്നു. ഇരുവരും തമ്മിൽ യാതൊരു സൗഹൃദവുമില്ലെന്നും ഒരു സെൽഫി പോലും എടുത്തിട്ടില്ലെന്നും വ്യക്തമാക്കിയ ഷഹനാസ്, രാഹുലിന്റെ വീട്ടിൽ വന്ന് പരസ്യ സംവാദത്തിന് താൻ തയ്യാറാണെന്നും അദ്ദേഹത്തിന് തന്റെ മുന്നിലിരിക്കാൻ ധൈര്യമുണ്ടോ എന്നും വാർത്താസമ്മേളനത്തിൽ വെല്ലുവിളിച്ചിരുന്നു. ഈ പരാമർശങ്ങൾ തന്റെ അന്തസ്സിന് കളങ്കമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് എംഎൽഎ ഇപ്പോൾ നിയമനടപടിയിലേക്ക് നീങ്ങിയിരിക്കുന്നത്.

See also  ഊണിന് രുചിക്കൂട്ടാൻ നാടൻ മാങ്ങാ ചമ്മന്തി! ചോറുണ്ണാൻ ഇനി വേറെ കറി വേണ്ട!

The post എംഎ ഷഹനാസിനെതിരെ 10 കോടിയുടെ മാനനഷ്ടക്കേസ്; നിയമപോരാട്ടവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ appeared first on Express Kerala.

Spread the love

New Report

Close