
ബെംഗളൂരുവിൽ കാമുകിയുടെ വിവാഹം മറ്റൊരു യുവാവുമായി ഉറപ്പിച്ചെന്ന വാർത്തയ്ക്ക് പിന്നാലെ 26-കാരനായ ബോഡി ബിൽഡർ ജീവനൊടുക്കി. ജിം പരിശീലകൻ കൂടിയായ കിരൺ എന്ന യുവാവാണ് മഹാലക്ഷ്മി ലേഔട്ടിലെ സ്വന്തം വീട്ടിൽ ജീവിതം അവസാനിപ്പിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി പ്രണയത്തിലായിരുന്ന യുവതിയെ ശനിയാഴ്ച നേരിൽ കണ്ടപ്പോൾ, തന്റെ വിവാഹം വീട്ടുകാർ മറ്റൊരാളുമായി നിശ്ചയിച്ച വിവരം കിരണിനെ അറിയിക്കുകയായിരുന്നു. ഈ വാർത്തയുണ്ടാക്കിയ കടുത്ത മാനസിക വിഷമത്തെത്തുടർന്നാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.
കാമുകിയുമായി സംസാരിച്ച ശേഷം വീട്ടിലെത്തിയ കിരൺ മുറിയിൽ കയറി വാതിലടച്ചു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെ തുടർന്ന് വീട്ടുകാർ വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണ് കിരണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് ഒരു ആത്മഹത്യ കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
The post കാമുകിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചു; ബെംഗളൂരുവിൽ 26-കാരനായ ബോഡി ബിൽഡർ ജീവനൊടുക്കി appeared first on Express Kerala.




