തിരുവല്ല സ്പാ പീഡനക്കേസ്! ഒരു പ്രതി കൂടി പിടിയിൽ; അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക്

തിരുവല്ല സ്പാ പീഡനക്കേസ്! ഒരു പ്രതി കൂടി പിടിയിൽ; അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക്

തിരുവല്ലയിലെ സ്പാ ജീവനക്കാരിയെ ക്രൂരമായി പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്ത സംഭവത്തിൽ ഒരു പ്രതി കൂടി പോലീസിന്റെ പിടിയിലായി. നിരണം സ്വദേശിയായ വരുൺ ആണ് ആലുവയിൽ വെച്ച് അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ആറംഗ സംഘത്തിലെ ബാക്കി മൂന്ന് പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. ഇവരെ കണ്ടെത്താനായി അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിക്കാനാണ് പോലീസ് തീരുമാനം.

ഫെബ്രുവരി ഒന്നിന് വൈകുന്നേരമാണ് തിരുവല്ലയിലെ സ്പായിൽ ഗുണ്ടാസംഘം അതിക്രമിച്ചു കയറിയത്. 50,000 രൂപ വരെ ഗുണ്ടാ പിരിവ് ആവശ്യപ്പെട്ട് എത്തിയ സംഘത്തിലെ പ്രധാനി, ‘മരണ സുബിൻ’ എന്നറിയപ്പെടുന്ന സുബിൻ അലക്‌സാണ്ടർ ചാക്കോ യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്തു. ആദ്യം പരാതി നൽകാൻ ഭയപ്പെട്ടിരുന്ന യുവതി പിന്നീട് പോലീസിനെ സമീപിക്കുകയായിരുന്നു. സുബിൻ, ബെർലിൻ ദാസ് എന്നിവരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു.

Also Read: ഉത്തർപ്രദേശിൽ മൂന്ന് വയസ്സുകാരനെ പന്ത്രണ്ടുകാരൻ പീഡിപ്പിച്ചു; ക്രൂരത മധുരപലഹാരം നൽകി പ്രലോഭിപ്പിച്ച്

അതിജീവിതയുടെ സഹപ്രവർത്തകയുടെ പങ്കിനെക്കുറിച്ചും പോലീസ് ഗൗരവകരമായ അന്വേഷണം നടത്തുന്നുണ്ട്. പീഡനം നടക്കുമ്പോൾ സ്പായിലുണ്ടായിരുന്ന സഹപ്രവർത്തക പ്രതികളോട് സൗഹൃദപരമായാണ് പെരുമാറിയതെന്ന് അതിജീവിത മൊഴി നൽകിയിട്ടുണ്ട്. ഈ സഹപ്രവർത്തകയുടെ ആൺസുഹൃത്തിന് ബെംഗളൂരു കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് ഇപ്പോൾ അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്.

The post തിരുവല്ല സ്പാ പീഡനക്കേസ്! ഒരു പ്രതി കൂടി പിടിയിൽ; അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് appeared first on Express Kerala.

Spread the love
Scroll to Top