കർഷകർക്കൊപ്പം കേരളം! നെല്ല് ബോണസ് നിർത്തലാക്കണമെന്ന കേന്ദ്ര നിർദേശം തള്ളിക്കളയുന്നു: മന്ത്രി പി പ്രസാദ്

കർഷകർക്കൊപ്പം കേരളം! നെല്ല് ബോണസ് നിർത്തലാക്കണമെന്ന കേന്ദ്ര നിർദേശം തള്ളിക്കളയുന്നു: മന്ത്രി പി പ്രസാദ്

നെല്ല് സംഭരണത്തിനുള്ള സംസ്ഥാന ബോണസ് നിർത്തലാക്കണമെന്ന കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം കേരളം പൂർണ്ണമായും തള്ളിക്കളയുന്നതായി കൃഷി മന്ത്രി പി. പ്രസാദ് അറിയിച്ചു. കേന്ദ്രത്തിന്റെ കത്തിലെ പല കാര്യങ്ങളും സംസ്ഥാനത്തിന് അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും കേരളത്തിലെ കർഷകരെയും കാർഷിക മേഖലയെയും പരമാവധി സഹായിക്കുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ നയമെന്നും അദ്ദേഹം വ്യക്തമാക്കി. കൃഷി എന്നത് സംസ്ഥാനത്തിന്റെ പരിധിയിൽ വരുന്ന വിഷയമാണെന്നും ഇത്തരം നിർദ്ദേശങ്ങൾ അംഗീകരിക്കാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വിഷയത്തിൽ സംസ്ഥാനത്തിന്റെ വിയോജിപ്പ് അറിയിച്ചുകൊണ്ട് കൃഷി വകുപ്പ് കേന്ദ്രത്തിന് മറുപടി കത്തയച്ചിട്ടുണ്ട്. കർഷകരുടെ താൽപ്പര്യം സംരക്ഷിക്കുന്നതിനായി ആവശ്യമെങ്കിൽ നിയമപരമായ നടപടികൾ സ്വീകരിക്കാനും സർക്കാർ തയ്യാറാണെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് കർഷക വിരുദ്ധമായ സമീപനങ്ങൾ ഉണ്ടാകുന്നത് ഖേദകരമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.

Also Read: ശബരിമല സ്വർണ്ണക്കൊള്ള; യുഡിഎഫിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ!

അതേസമയം, സംസ്ഥാന കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ഏഴാമത് ‘വൈഗ’ കാർഷിക പ്രദർശനമേളയ്ക്ക് നാളെ തിരുവനന്തപുരം ആനയറയിൽ തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ മേളയുടെ ഉദ്ഘാടനം നിർവഹിക്കും. ഫെബ്രുവരി 11 മുതൽ 16 വരെ നീണ്ടുനിൽക്കുന്ന മേളയിൽ കാർഷിക ഉൽപ്പന്നങ്ങളുടെ വിപണനത്തിനും സംസ്കരണത്തിനുമാണ് മുൻഗണന നൽകുന്നത്. ഏകദേശം 250-ഓളം സ്റ്റാളുകൾ പ്രദർശനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

The post കർഷകർക്കൊപ്പം കേരളം! നെല്ല് ബോണസ് നിർത്തലാക്കണമെന്ന കേന്ദ്ര നിർദേശം തള്ളിക്കളയുന്നു: മന്ത്രി പി പ്രസാദ് appeared first on Express Kerala.

Spread the love
Scroll to Top