
ചണ്ഡീഗഢ്: പഞ്ചാബിലെ സംഗ്രൂർ ജില്ലയിൽ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത് യുവാവ്. സംഗ്രൂർ സ്വദേശിനിയായ ഹർകിർത്തൻ കൗർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് കുൽദീപ് സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം പ്രതി നേരിട്ട് പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു.
മുൻ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ മകനായ കുൽദീപ് സിംഗ്, ഭാര്യയെ മർദ്ദിക്കുന്നതും കോടാലി പോലുള്ള ആയുധം ഉപയോഗിച്ച് കഴുത്തറുക്കുന്നതും മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു. “ഞാൻ അവളെ കൊന്നു” എന്ന് പഞ്ചാബിയിൽ പറയുന്ന വീഡിയോ ദൃശ്യങ്ങൾ സൈബർ വിഭാഗം പരിശോധിച്ചുവരികയാണ്. കൊല്ലപ്പെട്ട ഹർകിർത്തൻ കൗറിന് പത്തും എട്ടും ആറും വയസ്സുള്ള മൂന്ന് കുട്ടികളുണ്ട്.
Also Read: ലഡുവിൽ വിഷം ചേർത്ത് കൊലപാതകം; ഡൽഹിയിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ
പ്രതി ഭാര്യയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും ഇതിന്റെ ദൃശ്യങ്ങൾ മുൻപും പ്രചരിപ്പിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
The post മനുഷ്യനോ അതോ ചെകുത്താനോ? ഭാര്യയെ കൊന്ന് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലിട്ടു! പിന്നീട് കീഴടങ്ങി appeared first on Express Kerala.


