
കുവൈത്തിലെ കമാൻഡ് സെന്ററിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ആറ് അമേരിക്കൻ സൈനികരിൽ അവസാന രണ്ട് പേരെ കൂടി തിരിച്ചറിഞ്ഞു. സാക്രമെന്റോയിൽ നിന്നുള്ള ചീഫ് വാറന്റ് ഓഫീസർ 3 റോബർട്ട് മാർസാൻ (54), ഇന്ത്യനോളയിൽ നിന്നുള്ള മേജർ ജെഫ്രി ഒബ്രയൻ (45) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ അമേരിക്ക വ്യക്തമാക്കി.
പോർട്ട് ഷുഐബയിലെ കമാൻഡ് സെന്ററിൽ ആക്രമണം നടക്കുമ്പോൾ റോബർട്ട് മാർസാൻ അവിടെയുണ്ടായിരുന്നുവെന്നും സംഭവസ്ഥലത്ത് വെച്ച് തന്നെ അദ്ദേഹം മരണപ്പെട്ടിരിക്കാമെന്നും അധികൃതർ അറിയിച്ചു. മെഡിക്കൽ എക്സാമിനറുടെ പരിശോധനയ്ക്ക് ശേഷം ഇതിൽ അന്തിമ സ്ഥിരീകരണം നൽകും. മേജർ ജെഫ്രി ഒബ്രയന്റെ വിലാസം വൗക്കിയിലാണെങ്കിലും ഔദ്യോഗിക രേഖകളിൽ ഇന്ത്യനോള എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊല്ലപ്പെട്ട മറ്റ് നാല് സൈനികരെ ചൊവ്വാഴ്ച തന്നെ തിരിച്ചറിഞ്ഞിരുന്നു.
Also Read: ഇറാൻ യുദ്ധം! ട്രംപിന് സെനറ്റിന്റെ പച്ചക്കൊടി; സൈനിക നീക്കം ശക്തമാക്കാൻ അമേരിക്ക
ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സൈനിക നീക്കം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് കുവൈത്തിലെ കമാൻഡ് സെന്ററിന് നേരെ ഡ്രോൺ ആക്രമണം നടന്നത്. ഇതിന് തിരിച്ചടിയായി ഇസ്രയേലിനും അമേരിക്കൻ സൈനിക താവളങ്ങളുള്ള ഗൾഫ് രാജ്യങ്ങൾക്കും നേരെ ഇറാൻ മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചിരുന്നു.
The post കുവൈത്തിലെ ഡ്രോൺ ആക്രമണം; കൊല്ലപ്പെട്ട രണ്ട് അമേരിക്കൻ സൈനികരെക്കൂടി തിരിച്ചറിഞ്ഞു appeared first on Express Kerala.




