ഹോർമുസ് കടലിടുക്ക് അടച്ചു; ഇന്ധനം ലാഭിക്കാൻ ‘വർക്ക് ഫ്രം ഹോം’ നടപ്പിലാക്കാൻ പാകിസ്ഥാൻ

ഹോർമുസ് കടലിടുക്ക് അടച്ചു; ഇന്ധനം ലാഭിക്കാൻ ‘വർക്ക് ഫ്രം ഹോം’ നടപ്പിലാക്കാൻ പാകിസ്ഥാൻ

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണ്ണമായും അടച്ചതോടെ പാകിസ്ഥാൻ കടുത്ത ഇന്ധന പ്രതിസന്ധിയിലേക്ക്. ആഭ്യന്തര പെട്രോളിയം വിതരണം സുസ്ഥിരമായി നിലനിർത്തുന്നതിനും ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനുമായി രാജ്യവ്യാപകമായി ‘വർക്ക് ഫ്രം ഹോം’ സംവിധാനം ഏർപ്പെടുത്താൻ പാക് സർക്കാർ ആലോചിക്കുന്നു. ഇസ്രയേൽ-ഇറാൻ സംഘർഷം ആഗോള ഊർജ്ജ വിപണിയെ ബാധിക്കുന്ന പശ്ചാത്തലത്തിലാണ് പാകിസ്ഥാൻ ഈ അടിയന്തര നീക്കം നടത്തുന്നത്.

ധനമന്ത്രി മുഹമ്മദ് ഔറംഗസേബിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയാണ് സ്ഥിതിഗതികൾ വിലയിരുത്തുന്നത്. സർക്കാർ ഓഫീസുകളിലും സ്വകാര്യ മേഖലയിലും വർക്ക് ഫ്രം ഹോം എത്രത്തോളം പ്രായോഗികമാണെന്ന് പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. നിലവിൽ രാജ്യത്ത് നാല് ആഴ്ചത്തേക്ക് മാത്രമുള്ള പെട്രോൾ, ഡീസൽ ശേഖരമാണുള്ളത്. അതിനാൽ തന്നെ അന്താരാഷ്ട്ര വിപണിയിൽ എണ്ണനീക്കം തടസ്സപ്പെടുന്നത് രാജ്യത്തെ നിശ്ചലമാക്കുമെന്ന ആശങ്ക പാക് അധികൃതർക്കുണ്ട്. എണ്ണ ശേഖരം, എൽഎൻജി, എൽപിജി വിതരണം എന്നിവയിൽ കുറവുണ്ടാകാതെ നോക്കാൻ സമിതി പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.

Also Read:കപ്പലിൽ സ്ഫോടനം, എണ്ണച്ചോർച്ച! അമേരിക്കൻ എംബസിക്ക് സമീപമുള്ളവരെ ഒഴിപ്പിക്കുന്നു

ലോകത്തെ ആകെ എണ്ണക്കടത്തിന്റെ അഞ്ചിലൊന്ന് ഭാഗവും ഹോർമുസ് കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്. ഈ പാത അടഞ്ഞതോടെ ഷിപ്പിംഗ് നിരക്കുകൾ വർദ്ധിക്കുകയും വിതരണം തടസ്സപ്പെടുകയും ചെയ്തിരിക്കുകയാണ്. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണ ഇറക്കുമതിയെ പൂർണ്ണമായും ആശ്രയിക്കുന്ന പാകിസ്ഥാന് ഈ സാഹചര്യം വലിയ സാമ്പത്തിക വെല്ലുവിളിയാണ് ഉയർത്തുന്നത്. ഷിപ്പിംഗ് റൂട്ടുകളിലെ തടസ്സം തുടരുകയാണെങ്കിൽ കൂടുതൽ കർശനമായ നിയന്ത്രണങ്ങളിലേക്ക് പോകാനാണ് സർക്കാരിന്റെ തീരുമാനം.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)

The post ഹോർമുസ് കടലിടുക്ക് അടച്ചു; ഇന്ധനം ലാഭിക്കാൻ ‘വർക്ക് ഫ്രം ഹോം’ നടപ്പിലാക്കാൻ പാകിസ്ഥാൻ appeared first on Express Kerala.

Spread the love
Scroll to Top