സ്വർണ്ണവിലയിൽ വൻ ഇടിവ്! ആഭരണപ്രേമികൾക്ക് ആശ്വാസം

സ്വർണ്ണവിലയിൽ വൻ ഇടിവ്! ആഭരണപ്രേമികൾക്ക് ആശ്വാസം

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് വലിയ കുറവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണ്ണത്തിന് 560 രൂപ കുറഞ്ഞ് 1,18,880 രൂപ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 70 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 1,19,440 രൂപയായിരുന്നു വില. സാധാരണയായി പശ്ചിമേഷ്യൻ യുദ്ധം പോലുള്ള ആഗോള പ്രതിസന്ധികൾ സ്വർണ്ണവില ഉയർത്താറാണ് പതിവെങ്കിലും, നിലവിൽ ആ ട്രെന്റ് മാറി വില താഴേക്ക് വരുന്നത് ആഭരണപ്രേമികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

യുദ്ധത്തിന്റെ തുടക്കത്തിൽ സ്വർണ്ണവില കുതിച്ചുയർന്നിരുന്നെങ്കിലും പിന്നീട് വിപണിയിൽ തിരുത്തലുകൾ ഉണ്ടാവുകയായിരുന്നു. ഈ മാസം സ്വർണ്ണവിലയിൽ വലിയ ചാഞ്ചാട്ടങ്ങളാണ് പ്രകടമാകുന്നത്. പല ദിവസങ്ങളിലും വൈകുന്നേരത്തോടെ വിലയിൽ മാറ്റം വരുന്നത് നിക്ഷേപകരെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും, വില ഇടിയുന്നത് പുതിയ സ്വർണ്ണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് നല്ലൊരു അവസരമാണ് നൽകുന്നത്.

The post സ്വർണ്ണവിലയിൽ വൻ ഇടിവ്! ആഭരണപ്രേമികൾക്ക് ആശ്വാസം appeared first on Express Kerala.

Spread the love
Scroll to Top