വ്യാജവാർത്ത പ്രചരിപ്പിച്ചു; ഖത്തറിൽ 194 പേർ അറസ്റ്റിൽ, കടുത്ത നടപടിയുമായി കുവൈത്തും!

വ്യാജവാർത്ത പ്രചരിപ്പിച്ചു; ഖത്തറിൽ 194 പേർ അറസ്റ്റിൽ, കടുത്ത നടപടിയുമായി കുവൈത്തും!

വ്യാജവാർത്തകൾക്കും തെറ്റായ പ്രചാരണങ്ങൾക്കുമെതിരെ നടപടി കടുപ്പിച്ച് ഗൾഫ് രാജ്യങ്ങൾ. ഖത്തറിൽ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന ദൃശ്യങ്ങളും വാർത്തകളും പങ്കുവെച്ചതിന് മലയാളികൾ ഉൾപ്പെടെ വിവിധ രാജ്യക്കാരായ 194 പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. സമാനമായ രീതിയിൽ കുവൈത്തിലും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ ആരംഭിച്ചു.

ഖത്തറിലെ സൈബർ ക്രൈം വിഭാഗമാണ് 194 പേരെയും പിടികൂടിയത്. മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട ഫീൽഡ് ദൃശ്യങ്ങൾ ചിത്രീകരിക്കുകയോ ഔദ്യോഗിക വിവരങ്ങൾ വളച്ചൊടിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെയാണ് നടപടി. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും കിംവദന്തികൾ പടച്ചുവിടരുതെന്നും ആഭ്യന്തര മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Also Read:മിസൈൽ അവശിഷ്ടങ്ങൾ കണ്ടാൽ ജാഗ്രത; സ്പർശിക്കരുത്, പടം പിടിക്കരുത്: കർശന നിർദ്ദേശങ്ങളുമായി യുഎഇ

കുവൈത്തിലെ സാഹചര്യം

രാജ്യത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുന്ന രീതിയിൽ വ്യാജവാർത്തകൾ നൽകിയ വ്യക്തികളെയും മാധ്യമ സ്ഥാപനങ്ങളെയും കുവൈത്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മാധ്യമ നിയമങ്ങൾ ലംഘിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെങ്കിലും അത് ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണമെന്നും തെറ്റായ വിവരങ്ങൾ പങ്കുവെക്കുന്നവർ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും കുവൈത്ത് വാർത്താവിനിമയ മന്ത്രാലയം ഓർമ്മിപ്പിച്ചു.

The post വ്യാജവാർത്ത പ്രചരിപ്പിച്ചു; ഖത്തറിൽ 194 പേർ അറസ്റ്റിൽ, കടുത്ത നടപടിയുമായി കുവൈത്തും! appeared first on Express Kerala.

Spread the love
Scroll to Top