
മധ്യപ്രദേശിലെ ദാമോഹിൽ കൗമാരക്കാരനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മാംസം ഭക്ഷിക്കാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. സുമന്ന ഗ്രാമവാസിയായ ഗുഡ്ഡ പട്ടേൽ (46) ആണ് ഭരത് വിശ്വകർമ്മ (16) എന്ന പതിനാറുകാരനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. പ്രതി നേരത്തെ സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണെന്നും കഴിഞ്ഞ ജനുവരിയിലാണ് ഇയാൾ ജാമ്യത്തിലിറങ്ങിയതെന്നും പോലീസ് വ്യക്തമാക്കി.
സഹോദരിയുടെ വീട്ടിലേക്ക് പോവുകയായിരുന്ന ഭരതിനെ യാതൊരു പ്രകോപനവുമില്ലാതെ പ്രതി വടികൊണ്ട് ആക്രമിക്കുകയായിരുന്നു. കുട്ടി നിലത്തുവീണതോടെ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തി. ബഹളം കേട്ടെത്തിയ നാട്ടുകാർ കാണുന്നത് കൊല്ലപ്പെട്ട കുട്ടിയുടെ മാംസം ഭക്ഷിക്കാനും രക്തം കുടിക്കാനും ശ്രമിക്കുന്ന ഗുഡ്ഡ പട്ടേലിനെയാണ്. ഭയവിറച്ച ഗ്രാമവാസികൾ ഉടൻ തന്നെ പ്രതിയെ കീഴ്പ്പെടുത്തി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. മാനസിക വൈകല്യമോ അതോ മറ്റെന്തെങ്കിലും കാരണമാണോ ഇത്തരമൊരു ക്രൂരകൃത്യത്തിന് പിന്നിലെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
The post 16 കാരനെ ചുറ്റികയ്ക്കടിച്ചു കൊന്നു; മാംസം ഭക്ഷിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ appeared first on Express Kerala.




