PUDUKAD-NEWS-PUTHUKAD-NEWS

നാട്ടിക ഗ്രാമ പഞ്ചായത്ത്‌ ഹരിതകർമ്മ സേനക്ക് വാഹനവും യുണിഫോമും കൈമാറി.

തൃപ്രയാർ : നാട്ടിക ഗ്രാമ പഞ്ചായത്ത്‌ 2025-26 വാർഷിക പദ്ധതി പ്രകാരം ഹരിതകർമ്മ സേനക്ക് സ്വന്തമായി വാഹനവും യുണിഫോമും വിതരണം ചെയ്തു. വാർഷിക പദ്ധതി പ്രകാരം 707000 രൂപ വകയിരുത്തിയാണ് വാഹനം നൽകിയത്. പഞ്ചായത്ത്‌ സെക്രട്ടറി ഹേമചന്ദ്രൻ ജെ.അസിസ്റ്റന്റ് സെക്രട്ടറി നിനിത ഇ എസ് ഹരിത കർമ സേന അംഗങ്ങൾക്ക് വാഹനങ്ങളുടെ താക്കോലും യുണിഫോമും കൈമാറി.
പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. വിനു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ എ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി എം സിദ്ദിഖ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുബില പ്രസാദ്, മറ്റ് മെമ്പർമാർ എന്നിവർ സംസാരിച്ചു. സി ഡി എസ് ചെയർപേഴ്സൺ രാജി രഞ്ജൻ ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Spread the love
See also  മായൻകാവിലെ മായാനുഗ്രഹ മഹോത്സവം മെയ് 3ന്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top