ബെവ്കോ വെയർഹൗസിൽ മദ്യമോഷണം! പ്രതി 48 മണിക്കൂറിനുള്ളിൽ പിടിയിൽ

ബെവ്കോ വെയർഹൗസിൽ മദ്യമോഷണം! പ്രതി 48 മണിക്കൂറിനുള്ളിൽ പിടിയിൽ

ത്തനംതിട്ട ബെവ്കോ വെയർഹൗസിൽ ലോഡ് ഇറക്കാനായി നിർത്തിയിട്ടിരുന്ന ലോറിയിൽ നിന്നും മദ്യം മോഷ്ടിച്ച കേസിൽ പുത്തൻപീടിക സ്വദേശി ജിജോയെ പോലീസ് അറസ്റ്റ് ചെയ്തു. മാർച്ച് നാലിന് രാത്രിയായിരുന്നു സംഭവം നടന്നത്. അടുത്ത ദിവസം ലോഡ് ഇറക്കാനായി പാർക്ക് ചെയ്തിരുന്ന ലോറിയിൽ നിന്നും ഏകദേശം 5000 രൂപ വിലവരുന്ന ഒൻപത് കുപ്പി മദ്യമാണ് ജിജോയും സംഘവും ചേർന്ന് കവർന്നത്. മോഷണം ശ്രദ്ധയിൽപ്പെട്ട ലോറി ഡ്രൈവർ ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

മോഷ്ടിച്ച മദ്യം സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിലാണ് പ്രതികൾ ഒളിപ്പിച്ചു വെച്ചിരുന്നത്. പോലീസ് നടത്തിയ പഴുതടച്ച പരിശോധനയിലാണ് ജിജോ പിടിയിലായത്. എന്നാൽ കൂടെയുണ്ടായിരുന്ന മറ്റു പ്രതികൾ രക്ഷപ്പെട്ടു. ഇവർ മുൻപും സമാനമായ രീതിയിൽ മദ്യം മോഷ്ടിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഒളിവിലുള്ള പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.

The post ബെവ്കോ വെയർഹൗസിൽ മദ്യമോഷണം! പ്രതി 48 മണിക്കൂറിനുള്ളിൽ പിടിയിൽ appeared first on Express Kerala.

Spread the love
Scroll to Top