
പശ്ചിമ ബംഗാൾ ഗവർണർ പദവി രാജിവെച്ച സി.വി. ആനന്ദ ബോസ് ഇനി കേരള രാഷ്ട്രീയത്തിൽ സജീവമാകും. കേരളത്തിലെ ബിജെപി പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകാനും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടാനും ബിജെപി ദേശീയ നേതൃത്വം അദ്ദേഹത്തിന് നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസം ഡൽഹിയിൽ വെച്ചായിരുന്നു അദ്ദേഹം അപ്രതീക്ഷിതമായി രാജി സമർപ്പിച്ചത്.
ആനന്ദ ബോസിന്റെ രാജിയിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഞെട്ടൽ രേഖപ്പെടുത്തി. രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തി കേന്ദ്രത്തിൽ നിന്നുള്ള സമ്മർദ്ദമാണ് രാജിക്കു പിന്നിലെങ്കിൽ അതിൽ അത്ഭുതമില്ലെന്ന് മമത എക്സിൽ കുറിച്ചു. തമിഴ്നാട് ഗവർണർ ടി.എൻ. രവിക്കാണ് ബംഗാളിന്റെ അധിക ചുമതല നൽകിയിരിക്കുന്നത്. ആനന്ദ ബോസിന്റെ രാജിക്ക് പിന്നാലെ ഒമ്പതോളം സംസ്ഥാനങ്ങളിലെ ഗവർണർമാരെയും കേന്ദ്രം മാറ്റി നിയമിച്ചിട്ടുണ്ട്.
Also Read: വട്ടിയൂർക്കാവിൽ ‘ശ്രീലേഖ’; ബിജെപി സ്ഥാനാർത്ഥിത്വം ഉറപ്പിച്ചു! നാളെ മുതൽ പ്രചാരണം
കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ആനന്ദ ബോസ് സ്ഥാനാർത്ഥിയായി മത്സരിച്ചേക്കുമെന്ന ചർച്ചകളും രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശക്തമാണ്. ഡൽഹിയിൽ വെച്ച് ബിജെപി കേന്ദ്ര നേതൃത്വവുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഈ രാഷ്ട്രീയ ചുവടുമാറ്റം.
The post ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെട്ട് ബിജെപി! സി.വി. ആനന്ദ ബോസ് കേരളത്തിലേക്ക് appeared first on Express Kerala.




