റവ വേണ്ട, രുചിയും ആരോഗ്യവും ഒത്തിണങ്ങിയ ‘സേമിയ ഉപ്പുമാവ്’ പരീക്ഷിക്കാം!

റവ വേണ്ട, രുചിയും ആരോഗ്യവും ഒത്തിണങ്ങിയ ‘സേമിയ ഉപ്പുമാവ്’ പരീക്ഷിക്കാം!

പ്പുമാവ് എന്ന് കേൾക്കുമ്പോഴേ മടുപ്പ് തോന്നുന്നവർക്കായി ഇതാ തികച്ചും വ്യത്യസ്തവും ആരോഗ്യകരവുമായ ഒരു വിഭവം. സാധാരണയായി റവ ഉപയോഗിച്ചാണ് നമ്മൾ ഉപ്പുമാവ് തയ്യാറാക്കാറുള്ളതെങ്കിൽ, അതിൽ നിന്ന് മാറി റവയ്ക്ക് പകരം സേമിയ ഉപയോഗിച്ച് ഈ വിഭവം കൂടുതൽ രുചികരമാക്കാം. തിരക്കേറിയ രാവിലകളിൽ വളരെ പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കുമെന്നതാണ് സേമിയ ഉപ്പുമാവിന്റെ പ്രത്യേകത. ആവശ്യത്തിന് പച്ചക്കറികൾ കൂടി ചേർക്കുന്നതോടെ ഇത് പോഷകസമൃദ്ധമായ ഒരു പ്രഭാതഭക്ഷണമായി മാറുന്നു. ഉപ്പുമാവിനെ ഇഷ്ടപ്പെടാത്തവർ പോലും വീണ്ടും ചോദിച്ചു വാങ്ങി കഴിക്കുന്ന അത്രയും രുചികരമാണ് ഈ ഹെൽത്തി റെസിപ്പി.

സാധനങ്ങൾ

സേമിയ
കറിവേപ്പില
ഇഞ്ചി
പച്ചമുളക്
സവാള
ചെറുപയർ
മല്ലിയില
നാരങ്ങനീര്
കായപ്പൊടി
വെളിച്ചെണ്ണ
കടുക്
വെള്ളം

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു ചീനച്ചട്ടി അടുപ്പിൽ വച്ചു ചൂടാക്കുക. ശേഷം ഇതിലേയ്ക്ക് അൽപം വെളിച്ചെണ്ണ ഒഴിച്ചാ ചൂടാകുമ്പോൾ സേമിയ ചേർത്ത് നന്നായി വറുത്ത് മാറ്റാം. അതേ ചട്ടിയിലേയ്ക്ക് കുറച്ച് എണ്ണ കൂടി ചേർത്ത് കടുക് പൊട്ടിച്ച് കായം ചേർത്ത് മൂപ്പിക്കണം. ഇതിലേയ്ക്ക് കറിവേപ്പിലയും ചേർക്കാം. ശേഷം നീളത്തിൽ അരിഞ്ഞുവെച്ച സവാള ചേർത്തു വഴറ്റാം. സവാളയുടെ നിറം മാറി വരുമ്പോൾ പച്ചമുളക് അരിഞ്ഞതും മുളപ്പിച്ച ചെറുപയറും ചേർക്കണം. മുളപ്പിച്ച ചെറുപയർ ഹെൽത്തി ഓപ്ഷനാണ്. ഇതില്ലാതെയും തയ്യാറാക്കാം. രണ്ട് കപ്പ് വെള്ളം ഒഴിച്ച് തിളച്ചുവരുമ്പോൾ വറുത്ത സേമിയ ചേർത്ത് ചെറുതീയിൽ അടച്ചു വച്ചു വേവിക്കാം. വെള്ളം വറ്റി കഴിഞ്ഞ് കുറച്ച് മല്ലിയിലയും നാരങ്ങ നീരും ചേർത്ത് കഴിക്കാം.

The post റവ വേണ്ട, രുചിയും ആരോഗ്യവും ഒത്തിണങ്ങിയ ‘സേമിയ ഉപ്പുമാവ്’ പരീക്ഷിക്കാം! appeared first on Express Kerala.

Spread the love
Scroll to Top