ഗൾഫിൽ പരീക്ഷാപ്രതിസന്ധി തുടരുന്നു; ഹയർ സെക്കണ്ടറി പരീക്ഷകൾ മാറ്റി

ഗൾഫിൽ പരീക്ഷാപ്രതിസന്ധി തുടരുന്നു; ഹയർ സെക്കണ്ടറി പരീക്ഷകൾ മാറ്റി

ൾഫ് മേഖലയിലെ നിലവിലെ സങ്കീർണ്ണമായ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് മാർച്ച് 9 മുതൽ 19 വരെ നടത്താനിരുന്ന ഹയർ സെക്കണ്ടറി പരീക്ഷകൾ മാറ്റിവെച്ചു. നേരത്തെ മാർച്ച് 5, 6, 7 തീയതികളിലെ പരീക്ഷകൾ മാറ്റിയതിന് പിന്നാലെ, സാഹചര്യങ്ങളിൽ മാറ്റമില്ലാത്തതിനാലാണ് കൂടുതൽ പരീക്ഷകൾ നീട്ടിവെക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. ഹയർ സെക്കണ്ടറി പരീക്ഷകൾക്കൊപ്പം ഈ മേഖലയിലെ എസ്എസ്എൽസി പരീക്ഷകളും നേരത്തെ തന്നെ മാറ്റിവെച്ചിരുന്നു. നിലവിൽ മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്നും, എന്നാൽ 19-ാം തീയതിക്ക് ശേഷം സ്ഥിതിഗതികൾ മെച്ചപ്പെടുകയാണെങ്കിൽ മുൻ നിശ്ചയിച്ച പ്രകാരമുള്ള മറ്റു പരീക്ഷകൾ മാറ്റമില്ലാതെ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

The post ഗൾഫിൽ പരീക്ഷാപ്രതിസന്ധി തുടരുന്നു; ഹയർ സെക്കണ്ടറി പരീക്ഷകൾ മാറ്റി appeared first on Express Kerala.

Spread the love
Scroll to Top