
മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് കൂട്ടുകെട്ടുകളിലൊന്നായ മോഹൻലാൽ-മേജർ രവി കോമ്പോ വീണ്ടും ഒന്നിക്കുന്നു. ‘കീർത്തിചക്ര’ മുതൽ ‘1971 ബിയോണ്ട് ബോർഡേഴ്സ്’ വരെയുള്ള ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ ‘മേജർ മഹാദേവൻ’ എന്ന കരുത്തുറ്റ കഥാപാത്രം ഈ പുതിയ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ തിരിച്ചെത്തുമെന്നാണ് റിപ്പോർട്ടുകൾ. ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന് പേരിട്ടിരിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തെക്കുറിച്ചുള്ള സൂചനകൾ മേജർ രവി തന്നെയാണ് പങ്കുവെച്ചത്.
യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. പഹൽഗാമിലെ ബൈസരൺ വാലിയിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരർ നടത്തിയ വെടിവെപ്പിന് ഇന്ത്യ നൽകിയ ശക്തമായ തിരിച്ചടിയാണ് ‘ഓപ്പറേഷൻ സിന്ദൂർ’. നൂറിലധികം ഭീകരരെ വധിച്ചും ഭീകരകേന്ദ്രങ്ങൾ തകർത്തുമാണ് അന്ന് രാജ്യം പ്രത്യാക്രമണം നടത്തിയത്. ഈ സൈനിക നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.
Also Read:മാറുന്നത് ദൂരമല്ല, ഒരു ജനതയുടെ ജീവിതമാണ്; പെരുമ്പളം പാലത്തെക്കുറിച്ച് മമ്മൂട്ടി
സാങ്കേതിക മികവിലും ചിത്രം മുൻപന്തിയിലായിരിക്കും. ‘മരക്കാർ’, ‘ജനത ഗാരേജ്’ തുടങ്ങിയ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ച എസ്. തിരു ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ‘അനിമൽ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഹർഷവർദ്ധൻ രാമേശ്വർ സംഗീതം ഒരുക്കുമെന്നും സൂചനകളുണ്ട്.
The post വീണ്ടും യൂണിഫോമിൽ തിളങ്ങാൻ മോഹൻലാൽ! കീർത്തിചക്രയ്ക്കും കുരുക്ഷേത്രയ്ക്കും ശേഷം ബിഗ് ബജറ്റ് പോരാട്ടം appeared first on Express Kerala.




