
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യുഡിഎഫ് ഉഭയകക്ഷി ചർച്ചകൾ നിർണ്ണായക ഘട്ടത്തിലേക്ക്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളിൽ മൂന്നെണ്ണം തിരിച്ചുപിടിക്കണമെന്ന ഉറച്ച നിലപാടിലാണ് കോൺഗ്രസ്. എന്നാൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് പി.ജെ. ജോസഫ് വ്യക്തമാക്കിയതോടെ ഇന്നത്തെ ഉഭയകക്ഷി ചർച്ച ഉറ്റുനോക്കപ്പെടുകയാണ്.
കഴിഞ്ഞ തവണ മത്സരിച്ച 10 സീറ്റുകളും ഇത്തവണയും വേണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം. എന്നാൽ മണ്ഡലങ്ങളിലെ ജയസാധ്യത കണക്കിലെടുത്ത് മൂന്ന് സീറ്റുകൾ കോൺഗ്രസ് നേരിട്ട് ഏറ്റെടുക്കാനാണ് നീക്കം. ഇന്നത്തെ ചർച്ചയിൽ ഈ തർക്കത്തിന് പരിഹാരമുണ്ടാക്കാൻ മുന്നണി നേതൃത്വം സജീവമായി ഇടപെടും.
Also Read: വട്ടിയൂർക്കാവിൽ ‘ശക്തരുടെ’ പോരാട്ടം; ശ്രീലേഖയും മുരളീധരനും പ്രശാന്തും നേർക്കുനേർ
മുസ്ലിം ലീഗുമായും സീറ്റ് വച്ചുമാറുന്ന കാര്യത്തിൽ ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. ലീഗിന്റെ പാരമ്പര്യ സീറ്റായ തിരുവമ്പാടി കോൺഗ്രസിന് വിട്ടുനൽകാൻ ആലോചനയുണ്ട്. പകരമായി പട്ടാമ്പി സീറ്റ് ലീഗിന് നൽകാനാണ് കോൺഗ്രസ് വാഗ്ദാനം. എന്നാൽ പട്ടാമ്പിയിലെ വിജയസാധ്യതയെക്കുറിച്ച് ലീഗ് നേതൃത്വത്തിന് ഇപ്പോഴും ആശങ്കയുണ്ട്. പ്രാദേശിക എതിർപ്പുകൾ കൂടി പരിഗണിച്ചേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ.
The post ജോസഫിന് ‘കൈ’ കൊടുക്കുമോ കോൺഗ്രസ്? മൂന്ന് സീറ്റുകൾ തിരിച്ചുപിടിക്കാൻ നീക്കം; യുഡിഎഫിൽ നിർണ്ണായക ചർച്ച ഇന്ന് appeared first on Express Kerala.




