
ഇറാൻ-ഇസ്രയേൽ സംഘർഷവുമായി ബന്ധപ്പെട്ട പ്രതിരോധ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച 45 പ്രവാസികളെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. സുരക്ഷാ പ്രാധാന്യമുള്ള ദൃശ്യങ്ങൾ അനധികൃതമായി പകർത്തിയതിനും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതിനുമാണ് വിവിധ രാജ്യക്കാരായ ഇവർ പിടിയിലായത്. ഇവർക്കെതിരെ കർശനമായ നിയമനടപടികളും ഭരണപരമായ നടപടികളും സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
സൈനിക നീക്കങ്ങളോ പ്രതിരോധ സംവിധാനങ്ങളോ ചിത്രീകരിക്കുന്നതും അവ പ്രചരിപ്പിക്കുന്നതും രാജ്യത്തെ സൈബർ നിയമപ്രകാരം കുറ്റകരമാണെന്ന് പോലീസ് ഓർമ്മിപ്പിച്ചു. ഔദ്യോഗിക വിവരങ്ങൾ അല്ലാതെ ഊഹാപോഹങ്ങളും തെറ്റായ വാർത്തകളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
The post യുദ്ധദൃശ്യങ്ങൾ പ്രചരിപ്പിക്കരുത്; അബുദാബിയിൽ 45 പേർ അറസ്റ്റിൽ! സൈബർ നിയമം കടുപ്പിച്ച് പോലീസ് appeared first on Express Kerala.




