
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അടുത്ത അനുയായിയും തീവ്ര വലതുപക്ഷ രാഷ്ട്രീയ പ്രവർത്തകയുമായ ലോറ ലൂമർ പാകിസ്ഥാനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി. പാകിസ്ഥാൻ ലോകത്തിന് നൽകുന്ന ഏറ്റവും വലിയ കയറ്റുമതി “ഇസ്ലാമിക ഭീകരത” ആണെന്നും അതിനാൽ ഷെഹ്ബാസ് ഷെരീഫ് സർക്കാരുമായി അമേരിക്ക യാതൊരു വിധത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറാകരുതെന്നും അവർ ആവശ്യപ്പെട്ടു.
‘ഇന്ത്യാ ടുഡേ കോൺക്ലേവ് 2026’-ൽ സംസാരിക്കവെയാണ് മുസ്ലീം വിരുദ്ധ പ്രസ്താവനകളിലൂടെ നേരത്തെയും വിവാദങ്ങളിൽ ഇടംപിടിച്ചിട്ടുള്ള ലോറ ലൂമർ തന്റെ നിലപാട് വ്യക്തമാക്കിയത്. പാകിസ്ഥാൻ പരസ്യമായി ജിഹാദ് പ്രചരിപ്പിക്കുകയാണെന്നും ലോകമെമ്പാടുമുള്ള പല ഭീകരാക്രമണങ്ങളുടെയും വേരുകൾ പാകിസ്ഥാനിലാണെന്നും അവർ ആരോപിച്ചു.
Also Read:ഇറാനിയൻ കപ്പൽ തകർത്ത സംഭവം! ഇന്ത്യ നൽകിയ സഹായത്തെ പ്രകീർത്തിച്ച് ഇറാൻ അംബാസഡർ
ഇന്ത്യയിലും യുകെയിലും അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങൾക്ക് പാകിസ്ഥാനിലെ തീവ്രവാദ ശൃംഖലകളുമായി ബന്ധമുണ്ടെന്ന് വാദിച്ച ലൂമർ, പാകിസ്ഥാൻ ഒരു തുറന്ന ജിഹാദിസ്റ്റ് രാഷ്ട്രമായാണ് പ്രവർത്തിക്കുന്നതെന്നും കുറ്റപ്പെടുത്തി. ഇത്തരം കാരണങ്ങളാൽ അമേരിക്കൻ സർക്കാർ പാകിസ്ഥാനുമായി ഒരിക്കലും ഒത്തുപോകാൻ പാടില്ലെന്നാണ് തന്റെ വിശ്വാസമെന്നും ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന അവർ കൂട്ടിച്ചേർത്തു.
The post പാകിസ്ഥാന്റെ പ്രധാന കയറ്റുമതി ‘ഭീകരത’! ഷെഹ്ബാസ് ഷെരീഫ് സർക്കാരിനോട് മൃദുസമീപനം വേണ്ടെന്ന് ലോറ ലൂമർ appeared first on Express Kerala.




