പശ്ചിമേഷ്യയിലേക്ക് പത്ത് യുദ്ധക്കപ്പലുകളോ? റിപ്പോർട്ടുകൾ തള്ളി ഫ്രാൻസ്; നിലപാട് വ്യക്തമാക്കി മന്ത്രാലയം

പശ്ചിമേഷ്യയിലേക്ക് പത്ത് യുദ്ധക്കപ്പലുകളോ? റിപ്പോർട്ടുകൾ തള്ളി ഫ്രാൻസ്; നിലപാട് വ്യക്തമാക്കി മന്ത്രാലയം

ശ്ചിമേഷ്യയിലെ സംഘർഷഭരിതമായ സാഹചര്യങ്ങൾക്കിടയിൽ, ഫ്രഞ്ച് നാവികസേന പത്ത് യുദ്ധക്കപ്പലുകൾ മേഖലയിലേക്ക് വിന്യസിക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി നിഷേധിച്ചു. സമൂഹമാധ്യമമായ എക്‌സിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ, ഇത്തരം റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും നിലവിലെ നയങ്ങളിൽ മാറ്റം വരുത്തിയിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

ഫ്രാൻസിന്റെ കരുത്തുറ്റ വിമാനവാഹിനിക്കപ്പൽ സ്‌ട്രൈക്ക് ഗ്രൂപ്പ് കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിൽ തന്നെ നിലയുറപ്പിക്കും. ഈ സൈനിക സാന്നിധ്യം ആരെയും ആക്രമിക്കാനല്ലെന്നും, മറിച്ച് മേഖലയിലെ സമാധാനം ഉറപ്പാക്കാനുളള “പ്രതിരോധ”, “സംരക്ഷണ” നടപടികളുടെ ഭാഗമാണെന്നും ഫ്രാൻസ് വിശദീകരിച്ചു.

Also Read:ഇറാൻ അതിർത്തിയിൽ അമേരിക്കയുടെ പടയൊരുക്കം; 2500 മറീനുകളും അത്യാധുനിക യുദ്ധക്കപ്പലുകളും പശ്ചിമേഷ്യയിലേക്ക്!

പശ്ചിമേഷ്യൻ യുദ്ധം സങ്കീർണ്ണമായ തലത്തിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിൽ, യൂറോപ്യൻ രാജ്യങ്ങളുടെ സൈനിക നീക്കങ്ങളെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് വിരാമമിടാനാണ് മന്ത്രാലയം ഈ വിശദീകരണവുമായി രംഗത്തെത്തിയത്. തങ്ങളുടെ സൈനിക ശേഷി മേഖലയിൽ സന്തുലിതാവസ്ഥ നിലനിർത്താൻ മാത്രമേ ഉപയോഗിക്കൂ എന്ന ഉറച്ച നിലപാടിലാണ് ഫ്രഞ്ച് സർക്കാർ.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)

The post പശ്ചിമേഷ്യയിലേക്ക് പത്ത് യുദ്ധക്കപ്പലുകളോ? റിപ്പോർട്ടുകൾ തള്ളി ഫ്രാൻസ്; നിലപാട് വ്യക്തമാക്കി മന്ത്രാലയം appeared first on Express Kerala.

Spread the love
Scroll to Top