ഈ വർഷത്തെ ചെറിയ പെരുന്നാൾ പ്രമാണിച്ച് ഖത്തറിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അമീരി ദിവാൻ അവധി പ്രഖ്യാപിച്ചു. മാർച്ച് 17 ചൊവ്വാഴ്ച മുതൽ മാർച്ച് 23 തിങ്കളാഴ്ച വരെയാണ് മന്ത്രാലയങ്ങൾക്കും മറ്റ് സർക്കാർ സ്ഥാപനങ്ങൾക്കും അവധി നൽകിയിരിക്കുന്നത്. അവധിക്ക് ശേഷം മാർച്ച് 24 ചൊവ്വാഴ്ച മുതൽ ജീവനക്കാർ തിരികെ ജോലിയിൽ പ്രവേശിക്കണമെന്ന് അധികൃതർ അറിയിച്ചു.
മന്ത്രാലയങ്ങൾക്കും പൊതു അതോറിറ്റികൾക്കും ഈ അവധി ബാധകമാണെങ്കിലും, ബാങ്കിംഗ് – സാമ്പത്തിക മേഖലയിലെ അവധി ദിനങ്ങൾ ഖത്തർ സെൻട്രൽ ബാങ്ക് ഗവർണർ പിന്നീട് പ്രത്യേകമായി പ്രഖ്യാപിക്കും. ഖത്തർ സെൻട്രൽ ബാങ്ക്, മറ്റ് സാമ്പത്തിക സ്ഥാപനങ്ങൾ, ഖത്തർ ഫിനാൻഷ്യൽ മാർക്കറ്റ്സ് അതോറിറ്റി എന്നിവയുടെ കീഴിലുള്ള സ്ഥാപനങ്ങൾക്കാണ് സെൻട്രൽ ബാങ്കിന്റെ പ്രത്യേക അറിയിപ്പ് ബാധകമാകുക.
The post ഖത്തറിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു; പൊതുമേഖലയ്ക്ക് ഒരാഴ്ചത്തെ വിശ്രമം appeared first on Express Kerala.




