loader image

ഇൻഷുറൻസ് വിപണി ഇനി മാറും! വിദേശ നിക്ഷേപം 100 ശതമാനമാക്കി; ലോക്സഭയിൽ ബിൽ പാസായി

ന്ത്യൻ ഇൻഷുറൻസ് മേഖലയിൽ നിർണ്ണായകമായ പരിഷ്കാരങ്ങൾക്ക് തുടക്കമിട്ട് ഇൻഷുറൻസ് നിയമ ഭേദഗതി ബിൽ ലോക്സഭ പാസാക്കി. ബുധനാഴ്ച ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബില്ലിന് സഭയുടെ അംഗീകാരം ലഭിച്ചതോടെ വിപണിയിൽ ഇൻഷുറൻസ് കമ്പനികളുടെ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി.

ഓഹരി വിപണിയിലെ പ്രതികരണം

ബിൽ പാസായതിന് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ എൽഐസി (LIC) യുടെ ഓഹരി വില 0.65% ഉയർന്ന് 859.95 രൂപയിലെത്തി. ഐസിഐസിഐ ലോംബാർഡ് 1.47 ശതമാനവും ഐസിഐസിഐ പ്രുഡൻഷ്യൽ ഒരു ശതമാനത്തിലധികവും നേട്ടമുണ്ടാക്കി. എസ്‌ബി‌ഐ ലൈഫ്, നിവ ബുപ, മാക്സ് ഫിനാൻഷ്യൽ തുടങ്ങിയ കമ്പനികളും പച്ചതൊട്ടു.

Also Read: രൂപയുടെ മാസ് തിരിച്ചുവരവ്! ഡോളറിന് തിരിച്ചടി നൽകി ആർബിഐ; ഓഹരി വിപണിയിൽ വൻ ചാഞ്ചാട്ടം

ബില്ലിലെ പ്രധാന മാറ്റങ്ങൾ

100% എഫ്‌ഡിഐ (FDI): ഇൻഷുറൻസ് മേഖലയിൽ നൂറ് ശതമാനം വിദേശ നിക്ഷേപം അനുവദിക്കും.

ലയനാനുമതി: ഇൻഷുറൻസ് സ്ഥാപനങ്ങളും ഇതര സ്ഥാപനങ്ങളും തമ്മിലുള്ള ലയനത്തിന് പച്ചക്കൊടി.

See also  റിപ്പബ്ലിക് ദിനാഘോഷം നാളെ! രാഷ്ട്രപതി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും; പത്മാ പുരസ്കാരങ്ങൾ പ്രഖ്യാപിക്കും

മൂലധന ഇളവ്: റീഇൻഷുറർമാരുടെ പ്രാരംഭ മൂലധന ആവശ്യകതയിൽ വലിയ കുറവ് വരുത്തി.

എൽഐസിക്ക് കരുത്ത്: ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന് കൂടുതൽ പ്രവർത്തന സ്വാതന്ത്ര്യവും റിസർവ് ഫണ്ട് രൂപീകരിക്കാനുള്ള അനുമതിയും.

ഈ പരിഷ്കാരങ്ങൾ ഇൻഷുറൻസ് രംഗത്തേക്ക് കൂടുതൽ വിദേശ മൂലധനവും ആഗോള സാങ്കേതിക വിദ്യയും എത്തിക്കാൻ സഹായിക്കുമെന്ന് വിദ്ഗധർ അഭിപ്രായപ്പെടുന്നു. ഇൻഷുറൻസ് വിപണിയിൽ കൂടുതൽ മത്സരവും ഗുണമേന്മയുള്ള സേവനങ്ങളും ഉറപ്പാക്കാൻ ഈ നിയമ ഭേദഗതി ഉപകരിക്കും.

The post ഇൻഷുറൻസ് വിപണി ഇനി മാറും! വിദേശ നിക്ഷേപം 100 ശതമാനമാക്കി; ലോക്സഭയിൽ ബിൽ പാസായി appeared first on Express Kerala.

Spread the love

New Report

Close