പ്രോട്ടീസിനെ തകർത്ത് കിവികളുടെ തിരിച്ചുവരവ്; രണ്ടാം ടി20യിൽ ന്യൂസിലൻഡിന് ഉജ്ജ്വല ജയം

പ്രോട്ടീസിനെ തകർത്ത് കിവികളുടെ തിരിച്ചുവരവ്; രണ്ടാം ടി20യിൽ ന്യൂസിലൻഡിന് ഉജ്ജ്വല ജയം

ടി20 ലോകകപ്പ് ഫൈനലിലേറ്റ പരാജയത്തിന് പിന്നാലെ സ്വന്തം നാട്ടിൽ ദക്ഷിണാഫ്രിക്കയോട് ആദ്യ മത്സരത്തിൽ തോൽവി വഴങ്ങിയ ന്യൂസിലൻഡ് രണ്ടാം പോരാട്ടത്തിൽ ശക്തമായി തിരിച്ചുവന്നു. രണ്ടാം ടി20യിൽ സന്ദർശകരായ ദക്ഷിണാഫ്രിക്കയെ 68 റൺസിന് തകർത്താണ് കിവികൾ പരമ്പരയിൽ ഒപ്പമെത്തിയത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ നിലവിൽ ഇരു ടീമുകളും 1-1 എന്ന നിലയിലാണ്. പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകി യുവനിരയുമായി ഇറങ്ങിയ കിവികൾക്ക് ഈ വിജയം വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത ഓവറിൽ 175 റൺസെന്ന ഭേദപ്പെട്ട സ്കോർ കെട്ടിപ്പടുത്തു. ഓപ്പണർ ഡെവോൺ കോൺവെയുടെ തകർപ്പൻ അർധ സെഞ്ച്വറിയാണ് കിവി ഇന്നിങ്സിന്റെ നട്ടെല്ലായത്. 49 പന്തിൽ 60 റൺസ് നേടിയ കോൺവെയ്ക്ക് പുറമെ നിക്ക് കെല്ലി, ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ എന്നിവരുടെ ബാറ്റിങ്ങും ടീമിനെ തുണച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി കിവി ബൗളർമാർ വരിഞ്ഞുമുറുക്കി. വെറും 15.3 ഓവറിൽ 107 റൺസിന് പ്രോട്ടീസ് നിര കൂടാരം കയറി.

See also  തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയില്‍ പൊട്ടിത്തെറി. നാല്‌ പേർക്ക് ദാരുണാന്ത്യം

Also Read:വിൻഡീസിനെതിരായ ഇന്നിങ്‌സ് സ്പെഷ്യൽ; ലോകകപ്പ് ഓർമ്മകൾ പങ്കുവെച്ച് സഞ്ജു സാംസൺ

മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയ ലോക്കി ഫെർഗൂസനും ബെൻ സീഴ്സുമാണ് ദക്ഷിണാഫ്രിക്കയുടെ പതനം വേഗത്തിലാക്കിയത്. ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ കോൾ മക്കോങ്കി, ജെയിംസ് നീഷം എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. ദക്ഷിണാഫ്രിക്കൻ നിരയിൽ 12 പന്തിൽ 33 റൺസെടുത്ത ജോർജ് ലിൻഡ മാത്രമാണ് അൽപ്പമെങ്കിലും പൊരുതി നോക്കിയത്. വിയാൻ മൾഡർ, റുബിൻ ഹെർമാൻ എന്നിവർ മാത്രമാണ് രണ്ടക്കം കടന്ന മറ്റ് ബാറ്റർമാർ.

The post പ്രോട്ടീസിനെ തകർത്ത് കിവികളുടെ തിരിച്ചുവരവ്; രണ്ടാം ടി20യിൽ ന്യൂസിലൻഡിന് ഉജ്ജ്വല ജയം appeared first on Express Kerala.

Spread the love
Scroll to Top