
സിംഗപ്പൂർ എയർലൈൻസ് വിമാനത്തിൽ എയർ ഹോസ്റ്റസിനോട് ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ഇന്ത്യൻ പൗരനെതിരെ കേസ്. 36-കാരനായ ആകാശ് തിവാരിക്കെതിരെയാണ് സിംഗപ്പൂർ പോലീസ് കേസെടുത്തത്. ഫെബ്രുവരി ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിമാനത്തിനുള്ളിൽ യാത്രക്കാരെ സഹായിക്കുകയായിരുന്ന എയർ ഹോസ്റ്റസിനെ ആകാശ് തിവാരി മോശമായ രീതിയിൽ സ്പർശിക്കുകയായിരുന്നു.
യുവതി മുന്നറിയിപ്പ് നൽകിയിട്ടും ലാൻഡിങ് സമയത്ത് ഇയാൾ വീണ്ടും അശ്ലീലമായി പെരുമാറുകയും യുവതിയെ പിന്തുടരുകയും ചെയ്തു. എയർ ഹോസ്റ്റസ് ശബ്ദമുണ്ടാക്കി പ്രതിരോധിക്കുകയും വിവരം സൂപ്പർവൈസറെ അറിയിക്കുകയും ചെയ്തതോടെ, വിമാനം ലാൻഡ് ചെയ്ത ഉടൻ സിംഗപ്പൂർ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച കോടതിയിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും താൻ കുറ്റക്കാരനല്ലെന്നാണ് പ്രതിയുടെ വാദം. സിംഗപ്പൂർ നിയമപ്രകാരം കുറ്റം തെളിയിക്കപ്പെട്ടാൽ മൂന്ന് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്.
The post എയർ ഹോസ്റ്റസിനോട് ലൈംഗികാതിക്രമം; ഇന്ത്യൻ യുവാവ് സിംഗപ്പൂരിൽ പിടിയിൽ appeared first on Express Kerala.




