
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. ഇന്നലെ പവന് 1,15,920 രൂപയായിരുന്ന വില ഇന്ന് 240 രൂപ താഴ്ന്ന് 1,15,680 രൂപയിലെത്തി. ഗ്രാമിന് 30 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,460 രൂപയായി. ഇന്നലത്തെ വർധനവിന് ശേഷം വില താഴേക്ക് വന്നത് സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ അവസരമാണ് ഒരുക്കിയിരിക്കുന്നത്.
ആഗോള വിപണിയിലെ ചലനങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. ഡോളർ കരുത്താർജിക്കുന്നതും അമേരിക്കൻ ഫെഡറൽ റിസേർവ് പലിശനിരക്കിൽ ഉടൻ മാറ്റം വരുത്താൻ സാധ്യതയില്ലെന്ന സൂചനകളും സ്വർണ്ണവില പിടിച്ചുനിർത്താൻ കാരണമായി. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ക്രൂഡ് ഓയിൽ വിലയിലെ അസ്ഥിരതയും വിപണിയിൽ ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും നിക്ഷേപകർ നിലവിൽ കരുതലോടുള്ള സമീപനമാണ് സ്വീകരിക്കുന്നത്.
Also Read: വിമാനയാത്രക്കാർക്ക് ആശ്വാസം! 60% സീറ്റുകൾ ഇനി സൗജന്യമായി തിരഞ്ഞെടുക്കാം
പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ സ്വർണവിലയിൽ വലിയ കുതിപ്പിന് കാരണമാകുമെന്ന് നേരത്തെ വിലയിരുത്തപ്പെട്ടിരുന്നെങ്കിലും മാർച്ച് മാസത്തിൽ വിപണിയിൽ അപ്രതീക്ഷിത മാറ്റങ്ങളാണ് പ്രകടമാകുന്നത്. നിലവിലെ വിലക്കുറവ് വരും ദിവസങ്ങളിലും തുടരുമോ എന്ന് നിക്ഷേപകർ ഉറ്റുനോക്കുകയാണ്. അന്താരാഷ്ട്ര വിപണിയിലെ സ്വർണ്ണത്തിന്റെ ഡിമാൻഡും വരാനിരിക്കുന്ന സാമ്പത്തിക നയങ്ങളും വിലയെ വരും ദിവസങ്ങളിൽ സ്വാധീനിച്ചേക്കാം.
The post സ്വർണവിലയിൽ ഇടിവ്! വാങ്ങാൻ കാത്തിരുന്നവർക്ക് ആശ്വാസം appeared first on Express Kerala.




