ചൈനയിലേക്ക് പോയ റഷ്യൻ എണ്ണക്കപ്പൽ ഇന്ത്യയിലേക്ക്; ‘അക്വാ ടൈറ്റൻ’ ഉടൻ മംഗളൂരു തീരത്തെത്തും

ചൈനയിലേക്ക് പോയ റഷ്യൻ എണ്ണക്കപ്പൽ ഇന്ത്യയിലേക്ക്; ‘അക്വാ ടൈറ്റൻ’ ഉടൻ മംഗളൂരു തീരത്തെത്തും

ഗോള എണ്ണ വിപണിയിൽ നിർണ്ണായക നീക്കവുമായി റഷ്യ. ചൈനീസ് തുറമുഖമായ റിഷാവോ ലക്ഷ്യമാക്കി നീങ്ങിയിരുന്ന ഭീമൻ എണ്ണക്കപ്പൽ ‘അക്വാ ടൈറ്റൻ’ പാതിവഴിയിൽ യാത്ര അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് തിരിച്ചു. മോസ്കോയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി ഇരട്ടിയാക്കിയതിന് പിന്നാലെയാണ് റഷ്യൻ നീക്കം.

ജനുവരിയിൽ ബാൾട്ടിക് കടലിൽ നിന്ന് ചരക്ക് നിറച്ച് ചൈനയിലേക്ക് പുറപ്പെട്ടതായിരുന്നു അക്വാ ടൈറ്റൻ. ലക്ഷ്യസ്ഥാനത്തെത്താൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് തെക്കൻ ചൈനാ കടലിൽ വെച്ച് കപ്പൽ പെട്ടെന്ന് ദിശ മാറ്റിയത്. മാർച്ച് 21-ഓടെ കപ്പൽ ന്യൂ മംഗളൂരു തുറമുഖത്ത് എത്തുമെന്നാണ് ഷിപ്പ് ട്രാക്കിംഗ് ഡാറ്റ സൂചിപ്പിക്കുന്നത്. ഇത്തരത്തിൽ ചൈനയിലേക്ക് നിശ്ചയിച്ചിരുന്ന ഏഴോളം ടാങ്കർ കപ്പലുകളാണ് നിലവിൽ ഇന്ത്യയിലേക്ക് വഴിതിരിച്ചുവിട്ടിരിക്കുന്നത്.

Also Read: കാറ്റിൽ നിന്ന് പെട്രോളോ? വെള്ളവും വായുവും മതി; ചൈനീസ് ലാബുകളിൽ ഇന്ധന വിപ്ലവം! എന്താണ് ഈ പുതിയ സാങ്കേതികവിദ്യ!

പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങൾ കാരണം എണ്ണ വിതരണം തടസ്സപ്പെട്ടതോടെയാണ് ഇന്ത്യ റഷ്യയെ കൂടുതൽ ആശ്രയിക്കാൻ തുടങ്ങിയത്. ഹോർമൂസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കം ഇറാൻ വിലക്കിയതും പ്രതിസന്ധി രൂക്ഷമാക്കി. നിലവിൽ 30 ദശലക്ഷം ബാരൽ എണ്ണയാണ് ഇന്ത്യൻ റിഫൈനറികൾ റഷ്യയോട് അധികമായി ആവശ്യപ്പെട്ടിരിക്കുന്നത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് അമേരിക്ക പച്ചക്കൊടി കാട്ടിയതും ഇന്ത്യയ്ക്ക് ആശ്വാസമായി.

പശ്ചിമേഷ്യൻ സംഘർഷം റഷ്യയുടെ ഖജനാവ് നിറയ്ക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇസ്രായേൽ-ഇറാൻ സംഘർഷം ആരംഭിച്ച ശേഷമുള്ള രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രം ഫോസിൽ ഇന്ധന വിൽപനയിലൂടെ 600 കോടി യൂറോ (ഏകദേശം 500 കോടി രൂപ) റഷ്യ സമ്പാദിച്ചു. ഫെബ്രുവരിയെ അപേക്ഷിച്ച് മാർച്ചിൽ എണ്ണ, വാതക വിലയിൽ 14 ശതമാനം വർധനവുണ്ടായതും റഷ്യയ്ക്ക് അധിക വരുമാനം നേടിക്കൊടുത്തു.

ജപ്പാനും ദക്ഷിണ കൊറിയയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ റഷ്യൻ എണ്ണയ്ക്കായി രംഗത്തെത്തുന്നതോടെ വരും ദിവസങ്ങളിൽ ആഗോള വിപണിയിൽ ഇന്ധനവില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക നിരീക്ഷകർ വിലയിരുത്തുന്നു.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)

The post ചൈനയിലേക്ക് പോയ റഷ്യൻ എണ്ണക്കപ്പൽ ഇന്ത്യയിലേക്ക്; ‘അക്വാ ടൈറ്റൻ’ ഉടൻ മംഗളൂരു തീരത്തെത്തും appeared first on Express Kerala.

Spread the love
Scroll to Top