താൽക്കാലിക വെടിനിർത്തലല്ല, വേണ്ടത് പൂർണ്ണ യുദ്ധവിരാമം; നയം വ്യക്തമാക്കി ഇറാൻ വിദേശകാര്യ മന്ത്രി

താൽക്കാലിക വെടിനിർത്തലല്ല, വേണ്ടത് പൂർണ്ണ യുദ്ധവിരാമം; നയം വ്യക്തമാക്കി ഇറാൻ വിദേശകാര്യ മന്ത്രി

ൽ-ജസീറയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പശ്ചിമേഷ്യയിലെ സംഘർഷങ്ങളെക്കുറിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി നടത്തിയ നിർണ്ണായക വെളിപ്പെടുത്തലുകൾ നയതന്ത്ര ലോകത്ത് വലിയ ചർച്ചയാകുന്നു. വെറും താൽക്കാലികമായ ഒരു വെടിനിർത്തലിൽ ഇറാൻ വിശ്വസിക്കുന്നില്ലെന്നും മറിച്ച് മേഖലയിലെ എല്ലാ പോർമുഖങ്ങളിലും യുദ്ധം പൂർണ്ണമായി അവസാനിപ്പിക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ലെബനൻ, യെമൻ, ഇറാഖ്, ഇറാൻ എന്നിവിടങ്ങളിലെയും പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങളിലെയും സൈനിക നീക്കങ്ങൾ ഒരേസമയം അവസാനിപ്പിക്കുക എന്നതാണ് യുദ്ധം അവസാനിപ്പിക്കുക എന്നതുകൊണ്ട് ഇറാൻ അർത്ഥമാക്കുന്നത്.
മേഖലയിലെ സമാധാനം എന്നത് ഏതെങ്കിലും ഒരു രാജ്യത്ത് മാത്രം ഒതുങ്ങിനിൽക്കേണ്ട ഒന്നല്ലെന്നും എല്ലാ മുന്നണികളിലും കൃത്യമായ രീതിയിൽ സംഘർഷങ്ങൾ അവസാനിക്കണമെന്നും അരഗ്ചി ഊന്നിപ്പറഞ്ഞു.

Also Read:ഗൾഫിൽ ഇറാന്റെ ‘തീക്കളി’; രൂക്ഷവിമർശനവുമായി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്

ഇതിനുപുറമെ ആഗോള എണ്ണവ്യാപാരത്തിന്റെ സുപ്രധാന പാതയായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട് ഇറാൻ പുതിയൊരു പ്രോട്ടോക്കോൾ തയ്യാറാക്കാൻ ഒരുങ്ങുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇത് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിലും സുരക്ഷാ ക്രമീകരണങ്ങളിലും വലിയ മാറ്റങ്ങൾ വരുത്തിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പശ്ചിമേഷ്യയിലെ സമാധാനശ്രമങ്ങളിൽ ഇറാന്റെ കർശനമായ നിലപാടുകളും തന്ത്രപരമായ മുൻഗണനകളും വ്യക്തമാക്കുന്നതാണ് വിദേശകാര്യ മന്ത്രിയുടെ ഈ വാക്കുകൾ.

The post താൽക്കാലിക വെടിനിർത്തലല്ല, വേണ്ടത് പൂർണ്ണ യുദ്ധവിരാമം; നയം വ്യക്തമാക്കി ഇറാൻ വിദേശകാര്യ മന്ത്രി appeared first on Express Kerala.

Spread the love
Scroll to Top