
ഇടുക്കി: സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ കടുത്ത വിമർശനങ്ങളുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഇടുക്കി ഉടുമ്പഞ്ചോലയിലെ യുഡിഎഫ് സ്ഥാനാർത്ഥി സേനാപതി വേണുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് അദ്ദേഹം സർക്കാരിനെതിരെ ആഞ്ഞടിച്ചത്. പിഎസ്‌സി പരീക്ഷകളിൽ ഒന്നാം റാങ്ക് നേടിയാൽ പോലും അർഹതപ്പെട്ടവർക്ക് ജോലി ലഭിക്കാത്ത അവസ്ഥയാണ് കേരളത്തിലുള്ളതെന്നും, പിൻവാതിൽ വഴി സഖാക്കളെ തിരുകിക്കയറ്റാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പത്തു വർഷത്തെ തുടർച്ചയായ ഭരണം സിപിഎമ്മിനെ ഒരു ‘മാർക്സിസ്റ്റ് കോർപ്പറേറ്റ്’ പാർട്ടിയാക്കി മാറ്റിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഹങ്കാരത്തിന്റെ കൊടുമുടിയിലാണെന്നും വേണുഗോപാൽ പരിഹസിച്ചു. കേന്ദ്ര ഏജൻസികളെ ഭയമുള്ളതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് മോദിയോട് വിധേയത്വമെന്നും, ‘മോദി’ എന്ന് കേട്ടാൽ പിണറായിയുടെ മുട്ടുവിറയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read:യമണ്ടൻ നുണ പറയുന്നത് മുഖ്യമന്ത്രി; 4,43,000 ലക്ഷം വീടുകളുടെ കണക്ക് നിരത്തി വി.ഡി സതീശൻ
ഭൂവിഷയങ്ങളിൽ ജനങ്ങളെ ശത്രുപക്ഷത്ത് നിർത്തുന്ന സമീപനമാണ് സർക്കാരിന്റേത്. എന്നാൽ വരാനിരിക്കുന്ന യുഡിഎഫ് സർക്കാർ കർഷകർക്കൊപ്പം നിൽക്കുമെന്നും കേരളത്തിൽ നിലവിൽ യുഡിഎഫ് തരംഗമാണ് വീശുന്നതെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
The post ഒന്നാം റാങ്ക് നേടിയാൽ ജോലിയില്ല! സഖാക്കൾക്ക് പിൻവാതിൽ നിയമനം; സർക്കാരിനെതിരെ കെ.സി. വേണുഗോപാൽ appeared first on Express Kerala.




