
മസ്കത്തിൽ നിന്ന് തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കുമുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ എക്സ്പ്രസ് തീരുമാനിച്ചു. ഏപ്രിൽ അഞ്ച് മുതൽ ഏപ്രിൽ 30 വരെയുള്ള പുതിയ ഷെഡ്യൂൾ പ്രകാരം ആഴ്ചയിൽ നാല് ദിവസമാകും സർവീസുകൾ ഉണ്ടാവുക. തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ രാത്രി 11:25-ന് മസ്കത്തിൽ നിന്ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 4:55-ന് തിരുവനന്തപുരത്തെത്തും. കണ്ണൂരിലേക്കുള്ള വിമാനം ഇതേ ദിവസങ്ങളിൽ രാത്രി 8:10-ന് പുറപ്പെട്ട് പുലർച്ചെ 1:20-ന് എത്തിച്ചേരും.
മുംബൈ, ഡൽഹി സെക്ടറുകളിലേക്കുള്ള നിലവിലെ സർവീസുകൾ മാറ്റമില്ലാതെ തുടരുമെങ്കിലും പുതിയ ഷെഡ്യൂളിൽ കോഴിക്കോട്, കൊച്ചി സെക്ടറുകളെ ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ യാത്രാക്ലേശം നേരിടുന്ന പ്രവാസികൾക്ക് പുതിയ ഷെഡ്യൂൾ വലിയ ആശ്വാസമാകുമെന്നാണ് കരുതപ്പെടുന്നത്. വേനലവധി മുന്നിൽക്കണ്ട് യാത്ര ആസൂത്രണം ചെയ്യുന്നവർക്ക് ഈ തീരുമാനം ഗുണകരമാകും.
The post പ്രവാസികൾക്ക് ആശ്വാസം! മസ്കത്തിൽ നിന്ന് കേരളത്തിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ പുനരാരംഭിക്കുന്നു appeared first on Express Kerala.




