ഞങ്ങൾ മനുഷ്യരാശിക്കുവേണ്ടിയാണ് ഈ യാത്ര പോകുന്നത്; ചരിത്രം കുറിക്കാൻ ആർട്ടെമിസ്-2 !

ഞങ്ങൾ മനുഷ്യരാശിക്കുവേണ്ടിയാണ് ഈ യാത്ര പോകുന്നത്; ചരിത്രം കുറിക്കാൻ ആർട്ടെമിസ്-2 !

ഭൂമിയിൽ നിന്ന് ഏറ്റവും ദൂരത്തേക്ക് യാത്ര ചെയ്യുന്ന മനുഷ്യർ എന്ന റെക്കോഡ് സ്വന്തമാക്കാൻ ഒരുങ്ങുകയാണ് ആർട്ടെമിസ്-2 ലെ നാലംഗ സംഘം. ആർട്ടെമിസ്-3 ദൗത്യത്തിലൂടെ മനുഷ്യനെ ചന്ദ്രനിൽ ഇറക്കുന്നതിന് മുന്നോടിയായുള്ള നിർണ്ണായക പരീക്ഷണ പറക്കലാണിത്.

വിക്ഷേപണത്തിന് ശേഷം ആദ്യ 25 മണിക്കൂർ ഭൂമിയുടെ ഭ്രമണപഥത്തിൽ ചെലവഴിക്കുന്ന പേടകം, പിന്നീട് ചന്ദ്രനെ ലക്ഷ്യമാക്കി നീങ്ങും. ചന്ദ്രനിൽ ഇറങ്ങാതെ, ഉപഗ്രഹത്തെയും കടന്ന് ഏകദേശം 64,000 കിലോമീറ്റർ ദൂരത്തേക്ക് പേടകം സഞ്ചരിക്കും. തുടർന്ന് യൂ-ടേൺ എടുത്ത് ഭൂമിയിലേക്ക് തിരിക്കുന്ന പേടകം പത്ത് ദിവസത്തെ യാത്രയ്ക്ക് ശേഷം ശാന്തസമുദ്രത്തിൽ പതിക്കും.

Also Read: സ്റ്റൈലിഷ് ഡിസൈനും കരുത്തൻ ബാറ്ററിയുമായി റെഡ്മി നോട്ട് 15 SE 5G ഇന്ത്യയിലെത്തി…!

ഓറിയോൺ പേടകത്തിന്റെ നിയന്ത്രണ സംവിധാനങ്ങൾ സംഘാംഗങ്ങൾ നേരിട്ട് പ്രവർത്തിപ്പിച്ചു നോക്കും. മൈക്രോ ഗ്രാവിറ്റിയിൽ മനുഷ്യശരീരവും ഉപകരണങ്ങളും എങ്ങനെ പ്രതികരിക്കുന്നു എന്ന് പഠിക്കും. ആർട്ടെമിസ് ഉടമ്പടിയിലുള്ള രാജ്യങ്ങളുടെ നാല് ചെറു ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കും. ഞങ്ങൾ മനുഷ്യരാശിക്കുവേണ്ടിയാണ് ഈ യാത്ര പോകുന്നതെന്ന് ആർട്ടെമിസ് ദൗത്യസംഘം പറഞ്ഞു.

ആർട്ടെമിസ്-2

വിക്ഷേപണ വാഹനം: സ്പെയ്‌സ് ലോഞ്ച് സിസ്റ്റം (SLS) റോക്കറ്റ് (32 അടി ഉയരം)

പേടകം: ഓറിയോൺ

യാത്രയുടെ ആകെ ദൂരം: ഏകദേശം 22 ലക്ഷം കിലോമീറ്റർ

ദൗത്യ കാലയളവ്: 10 ദിവസം

തിരിച്ചെത്തുന്നത്: ഏപ്രിൽ 10 (ശാന്തസമുദ്രത്തിൽ)

ചരിത്രം തിരുത്തുന്ന യാത്രികർ

ആർട്ടെമിസ്-2 ദൗത്യം അതിന്റെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമാണ്. ഓറിയോൺ പേടകത്തിൽ ചന്ദ്രനിലേക്ക് തിരിക്കുന്നത് ക്രിസ്റ്റീന കോച്ച് ചാന്ദ്രദൗത്യത്തിൽ പങ്കെടുക്കുന്ന ആദ്യ വനിത, ജെറെമി ഹാൻസൻ ചാന്ദ്രദൗത്യത്തിന്റെ ഭാഗമാകുന്ന ആദ്യ അമേരിക്കക്കാരനല്ലാത്ത വ്യക്തി (കാനഡ), വിക്ടർ ഗ്ലോവർ ദൗത്യത്തിലെ ആദ്യ ആഫ്രിക്കൻ അമേരിക്കൻ വംശജൻ, സംഘത്തിലെ നാലാമത്തെ അംഗത്തോടൊപ്പം ഇവർ ഓറിയോണിന്റെ ജനാലയിലൂടെ ചന്ദ്രന്റെ ദൃശ്യങ്ങൾ പകർത്തും.

Also Read: ഇറാൻ എന്തിനാണ് ഗൾഫ് ഡാറ്റാ സെന്ററുകളെ ലക്ഷ്യമിടുന്നത്! ആധുനിക യുദ്ധത്തിന് ഇത് എന്താണ് അർത്ഥമാക്കുന്നത്?

ഓറിയോൺ പേടകം

യാത്രികർക്ക് 21 ദിവസം വരെ സുരക്ഷിതമായി താമസിക്കാനുള്ള സൗകര്യം ഓറിയോൺ പേടകത്തിലുണ്ട്. നാല് അറകൾ, വ്യായാമത്തിനുള്ള ഉപകരണങ്ങൾ, ചെറിയ ശൗചാലയം എന്നിവ ഉൾപ്പെടുന്ന പേടകം ശാസ്ത്രജ്ഞരുടെ താമസത്തിനും ജോലിക്കും അനുയോജ്യമായ രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ആർട്ടെമിസ് ദൗത്യങ്ങളുടെ നാൾവഴി

ആർട്ടെമിസ് 1 (2022): മനുഷ്യരില്ലാത്ത പരീക്ഷണ ദൗത്യം വിജയകരമായി പൂർത്തിയാക്കി.

ആർട്ടെമിസ് 2 (2026): മനുഷ്യരുമായി ചന്ദ്രന് ചുറ്റുമുള്ള പരീക്ഷണ യാത്ര.

ആർട്ടെമിസ് 3 (2028): മനുഷ്യനെ വീണ്ടും ചന്ദ്രോപരിതലത്തിൽ ഇറക്കുന്ന ദൗത്യം.

The post ഞങ്ങൾ മനുഷ്യരാശിക്കുവേണ്ടിയാണ് ഈ യാത്ര പോകുന്നത്; ചരിത്രം കുറിക്കാൻ ആർട്ടെമിസ്-2 ! appeared first on Express Kerala.

Spread the love
Scroll to Top