ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ലുലു; 70 കാർഗോ വിമാനങ്ങളിലായി 650 ടൺ ഭക്ഷ്യവസ്തുക്കൾ ബഹ്‌റൈനിലെത്തിച്ച് ലുലു ഗ്രൂപ്പ്

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ലുലു; 70 കാർഗോ വിമാനങ്ങളിലായി 650 ടൺ ഭക്ഷ്യവസ്തുക്കൾ ബഹ്‌റൈനിലെത്തിച്ച് ലുലു ഗ്രൂപ്പ്

മനാമ: ബഹ്‌റൈനിലെ ഭക്ഷ്യലഭ്യത ഉറപ്പുവരുത്തുന്നതിനും വിപണിയിൽ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ലുലു ഗ്രൂപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലി അറിയിച്ചു. രാജ്യത്തെ വിതരണ ശൃംഖല തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ബഹ്‌റൈൻ സന്ദർശനത്തിനിടെ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അടുത്തിടെയുണ്ടായ ആഗോള വിതരണ വെല്ലുവിളികൾക്കിടയിലും 70 കാർഗോ വിമാനങ്ങളിലായി 650 ടണ്ണിലധികം ഭക്ഷ്യവസ്തുക്കളാണ് ലുലു ഗ്രൂപ്പ് രാജ്യത്തെത്തിച്ചത്. ഇതിൽ പലചരക്ക് സാധനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, മാംസം എന്നിവ ഉൾപ്പെടുന്നു. ഗൾഫ് എയറുമായി സഹകരിച്ചുള്ള 59 സർവീസുകൾക്ക് പുറമെ, 11 പ്രത്യേക ചാർട്ടേഡ് വിമാനങ്ങളും സാധനങ്ങളെത്തിക്കാൻ ഉപയോഗിച്ചു. ലോകമെമ്പാടുമുള്ള 40-ലധികം രാജ്യങ്ങളിൽ നിന്നാണ് ഉൽപ്പന്നങ്ങൾ സംഭരിക്കുന്നത്.

Also Read: ലോഗിൻ ചെയ്താൽ മാത്രം പോരാ, കുട്ടികൾ സജീവമാകണം; ഓൺലൈൻ ക്ലാസുകൾക്ക് ദുബായിൽ കർശന മാനദണ്ഡങ്ങൾ

വിപണിയിൽ ഉൽപ്പന്നങ്ങളുടെ കുറവ് പരിഹരിക്കുക, വിലക്കയറ്റം തടയുക, ഉപഭോക്താക്കൾക്ക് ഗുണനിലവാരമുള്ള വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ലഭ്യമാക്കുക എന്നിവയാണ് ലക്ഷ്യം. ബഹ്‌റൈനിലെ ജനങ്ങൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഗൾഫ് എയറുമായും മറ്റ് ലോജിസ്റ്റിക് പങ്കാളികളുമായും ചേർന്ന് അതിവേഗത്തിലുള്ള നീക്കങ്ങളാണ് ലുലു ഗ്രൂപ്പ് നടത്തുന്നത്. ഏത് പ്രതിസന്ധി ഘട്ടത്തിലും വിപണിയിൽ സ്ഥിരത നിലനിർത്താൻ ഞങ്ങൾ ഒപ്പമുണ്ടാകും എം.എ. യൂസഫലി പറഞ്ഞു.

See also  മറ്റത്തൂര്‍ കോടാലിയില്‍ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു, സഹോദരൻ ഗുരുതരാവസ്ഥയിൽ

The post ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ലുലു; 70 കാർഗോ വിമാനങ്ങളിലായി 650 ടൺ ഭക്ഷ്യവസ്തുക്കൾ ബഹ്‌റൈനിലെത്തിച്ച് ലുലു ഗ്രൂപ്പ് appeared first on Express Kerala.

Spread the love
Scroll to Top