വാണിമേലിൽ മൂന്ന് വയസുകാരനെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

വാണിമേലിൽ മൂന്ന് വയസുകാരനെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് വാണിമേലിൽ മൂന്ന് വയസുകാരനെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വാടകയ്ക്ക് താമസിക്കുന്ന നേപ്പാൾ സ്വദേശി മനോജ് ജാധരിയുടെ മൂന്ന് വയസുകാരനായ മകൻ പ്രിയാൻഷ് ആണ് കുളത്തിൽ മുങ്ങിമരിച്ചത്. താറാവുകൾക്കായി തയ്യാറാക്കിയ ചെറിയ കുളത്തിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കൾ ശ്രദ്ധിക്കാത്ത സമയത്ത് കുട്ടി കുളത്തിൽ ഇറങ്ങിയതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ദുരൂഹതകളൊന്നുമില്ലെന്നും മുങ്ങിമരണമാണെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു.

The post വാണിമേലിൽ മൂന്ന് വയസുകാരനെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി appeared first on Express Kerala.

Spread the love
Scroll to Top