സാംസങ് ഗാലക്‌സി എസ്‌26 എഫ്‌ഇ ഉടൻ എത്തും? കരുത്തുറ്റ പ്രോസസറും അത്യാധുനിക ഫീച്ചറുകളും ചോർന്നു

സാംസങ് ഗാലക്‌സി എസ്‌26 എഫ്‌ഇ ഉടൻ എത്തും? കരുത്തുറ്റ പ്രോസസറും അത്യാധുനിക ഫീച്ചറുകളും ചോർന്നു

സാംസങ്ങിന്റെ ജനപ്രിയ ‘ഫാൻ എഡിഷൻ’ പരമ്പരയിലെ പുതിയ സ്മാർട്ട്ഫോൺ ഗാലക്‌സി എസ്‌26 എഫ്‌ഇ വിപണിയിലെത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഈ വർഷം സെപ്റ്റംബർ അവസാനമോ ഒക്ടോബർ ആദ്യവാരമോ ഫോൺ പുറത്തിറങ്ങുമെന്നാണ് സൂചന. പ്രമുഖ ബെഞ്ച്മാർക്കിംഗ് പ്ലാറ്റ്‌ഫോമായ ഗീക്ക്ബെഞ്ചിൽ SM-S741U എന്ന മോഡൽ നമ്പറോടെ ഈ ഡിവൈസ് പ്രത്യക്ഷപ്പെട്ടതോടെയാണ് സാങ്കേതിക ലോകത്ത് ചർച്ചകൾ സജീവമായത്. മുൻ മോഡലുകളെ അപേക്ഷിച്ച് പ്രകടനക്ഷമതയിൽ വലിയ മുന്നേറ്റം ലക്ഷ്യമിട്ടാണ് സാംസങ് പുതിയ പതിപ്പ് അവതരിപ്പിക്കുന്നത്.

സാങ്കേതിക മികവിന്റെ കാര്യത്തിൽ ഏറെ മുന്നിലായിരിക്കും ഗാലക്‌സി എസ്‌26 എഫ്‌ഇ എന്നാണ് സൂചനകൾ. 10-കോർ എക്‌സിനോസ് 2500 പ്രോസസറും 8 ജിബി റാമും ഉൾപ്പെടുന്ന ഫോൺ ആൻഡ്രോയിഡ് 17 അടിസ്ഥാനമാക്കിയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും പ്രവർത്തിക്കുക. 6.73 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയും 120 ഹെർട്‌സ് റിഫ്രഷ് റേറ്റും മികച്ച ദൃശ്യാനുഭവം ഉറപ്പുനൽകുന്നു. ഫോട്ടോഗ്രഫി പ്രേമികൾക്കായി 50 മെഗാപിക്സൽ പ്രൈമറി സെൻസർ ഉൾപ്പെടെയുള്ള ട്രിപ്പിൾ ക്യാമറ സംവിധാനവും 8കെ വീഡിയോ റെക്കോർഡിംഗ് സൗകര്യവും ഇതിലുണ്ടാകുമെന്നാണ് റിപ്പോർട്ട് സൂച്ചിപ്പിക്കുന്നത്.

Also Read: ചന്ദ്രനെ തൊട്ട് ആർട്ടെമിസ് 2 മടങ്ങുന്നു; ഏപ്രിൽ 11-ന് സമുദ്രത്തിൽ പേടകം പതിക്കും

അതേസമയം ബാറ്ററി ലൈഫിന്റെ കാര്യത്തിലും വിട്ടുവീഴ്ചയില്ലാത്ത മാറ്റങ്ങളാണ് സാംസങ് കൊണ്ടുവരുന്നത്. 5,100 എംഎഎച്ച് ബാറ്ററിയും 55 വാട്‌സ് ഫാസ്റ്റ് ചാർജിംഗും ഫോണിൽ പ്രതീക്ഷിക്കുന്നു. വെള്ളത്തെയും പൊടിയെയും പ്രതിരോധിക്കാൻ ഐപി69 (IP69) റേറ്റിംഗും ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഈ സ്മാർട്ട്ഫോണിന്റെ പ്രത്യേകതയാണ്. നിലവിലുള്ള എസ്‌25 എഫ്‌ഇ മോഡലിനേക്കാൾ കരുത്തുറ്റ പ്രോസസറും മെച്ചപ്പെട്ട ക്യാമറ ഫീച്ചറുകളും നൽകി സ്മാർട്ട്ഫോൺ വിപണിയിൽ മേധാവിത്വം ഉറപ്പിക്കാനാണ് സാംസങ് ലക്ഷ്യമിടുന്നത്.

The post സാംസങ് ഗാലക്‌സി എസ്‌26 എഫ്‌ഇ ഉടൻ എത്തും? കരുത്തുറ്റ പ്രോസസറും അത്യാധുനിക ഫീച്ചറുകളും ചോർന്നു appeared first on Express Kerala.

Spread the love
Scroll to Top