ബുംറയെ സിക്സറിന് പറത്തി തുടക്കം; വൈഭവിനെ പ്രശംസ കൊണ്ട് മൂടി ഹർദിക് പാണ്ഡ്യ

ബുംറയെ സിക്സറിന് പറത്തി തുടക്കം; വൈഭവിനെ പ്രശംസ കൊണ്ട് മൂടി ഹർദിക് പാണ്ഡ്യ

പിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ വെടിക്കെട്ട് ബാറ്റിംഗുമായി വിസ്മയിപ്പിച്ച രാജസ്ഥാൻ റോയൽസിന്റെ 15-കാരൻ വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് മുംബൈ നായകൻ ഹർദിക് പാണ്ഡ്യ. മഴയെത്തുടർന്ന് 11 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ലോകോത്തര ബൗളർ ജസ്പ്രീത് ബുംറയെ ആദ്യ പന്തിൽ തന്നെ സിക്സർ പറത്തിയാണ് വൈഭവ് ബാറ്റിംഗ് തുടങ്ങിയത്. വെറും 14 പന്തിൽ നിന്ന് 39 റൺസ് അടിച്ചുകൂട്ടിയ വൈഭവിന്റെ മികവിൽ രാജസ്ഥാൻ 2.4 ഓവറിൽ തന്നെ 50 റൺസ് പിന്നിട്ടിരുന്നു.

ഹർദിക്കിന്റെ വാക്കുകൾ

മത്സരശേഷം വൈഭാവിനെ നേരിൽ കണ്ട് അഭിനന്ദിച്ച ഹർദിക്, താരത്തിന് മികച്ചൊരു ഭാവിയും ആശംസിച്ചു. “മത്സരത്തിന് മുൻപ് തന്നെ വൈഭാവിനെക്കുറിച്ച് ഞങ്ങൾ ടീമിൽ ചർച്ച ചെയ്തിരുന്നു. അവന്റെ ആത്മവിശ്വാസവും ഷോട്ട് സെലക്ഷനും ബാറ്റിംഗ് രീതിയും അതിശയിപ്പിക്കുന്നതാണ്,” പാണ്ഡ്യ പറഞ്ഞു. മത്സരത്തിന് ശേഷം വൈഭാവിനെ തോളിൽ തട്ടി പ്രശംസിക്കുന്ന ഹർദിക്കിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Also Read:ജയപരാജയങ്ങളുടെ പോരാട്ടം; ഡൽഹി ക്യാപിറ്റൽസ് ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും

രാജസ്ഥാന് തകർപ്പൻ ജയം

ഓപ്പണർമാരായ യശസ്വി ജയ്‌സ്വാളിന്റെയും വൈഭവ് സൂര്യവംശിയുടെയും ബാറ്റിംഗ് വെടിക്കെട്ടാണ് രാജസ്ഥാന് 27 റൺസിന്റെ മികച്ച വിജയം സമ്മാനിച്ചത്. ജയ്‌സ്വാൾ 32 പന്തിൽ 10 ഫോറും 4 സിക്സും ഉൾപ്പെടെ 77 റൺസെടുത്തപ്പോൾ, വൈഭവ് 5 സിക്സറുകളോടെയാണ് 39 റൺസ് നേടിയത്. ഇരുവരും ചേർന്നുള്ള തകർപ്പൻ ബാറ്റിംഗ് കൂട്ടുകെട്ട് മുംബൈ ബൗളർമാരെ തീർത്തും സമ്മർദ്ദത്തിലാക്കി.

The post ബുംറയെ സിക്സറിന് പറത്തി തുടക്കം; വൈഭവിനെ പ്രശംസ കൊണ്ട് മൂടി ഹർദിക് പാണ്ഡ്യ appeared first on Express Kerala.

Spread the love
Scroll to Top