ലോക്കൽ ട്രെയിനിൽ സീറ്റിനെച്ചൊല്ലി തർക്കം; സ്ത്രീയെ മർദിക്കുകയും ബെൽറ്റ് ഊരി ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് പിടിയിൽ

ലോക്കൽ ട്രെയിനിൽ സീറ്റിനെച്ചൊല്ലി തർക്കം; സ്ത്രീയെ മർദിക്കുകയും ബെൽറ്റ് ഊരി ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് പിടിയിൽ

മുംബൈ: ലോക്കൽ ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ സ്ത്രീയെ ക്രൂരമായി മർദിക്കുകയും അസഭ്യം പറയുകയും ചെയ്ത 36-കാരൻ അറസ്റ്റിൽ. മുംബൈ സ്വദേശിയായ മുഹമ്മദ് റിസ്വാൻ അൻസാരിയെയാണ് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 5 ബുധനാഴ്ച വൈകിട്ടോടെ ഹാർബർ ലൈൻ പാതയിലെ ലോക്കൽ ട്രെയിനിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചതോടെയാണ് പോലീസ് ഇടപെട്ട് പ്രതിയെ പിടികൂടിയത്.

സീറ്റിനെച്ചൊല്ലിയുണ്ടായ വാക്കുതർക്കത്തിന് പിന്നാലെ യുവാവ് യുവതിയെ കൈകൊണ്ട് അടിക്കുകയായിരുന്നു. തുടർന്ന് ധരിച്ചിരുന്ന ബെൽറ്റ് ഊരിയെടുത്ത് യുവതിയെ അടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും തുടർച്ചയായി അസഭ്യവർഷം നടത്തുകയും ചെയ്തു. അതേസമയം, യുവതിക്ക് നേരെ ആക്രമണവും ഭീഷണിയും ഉണ്ടായിട്ടും കോച്ചിലുണ്ടായിരുന്ന സഹയാത്രക്കാരിലാരും പ്രതിയെ തടയാനോ ഇടപെടാനോ തയ്യാറായില്ലെന്നത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ട്രെയിനിലെ മറ്റ് യാത്രക്കാർ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ റെയിൽവേ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടർന്നാണ് പ്രതിയായ മുഹമ്മദ് റിസ്വാൻ അൻസാരിയെ അറസ്റ്റ് ചെയ്തത്.

The post ലോക്കൽ ട്രെയിനിൽ സീറ്റിനെച്ചൊല്ലി തർക്കം; സ്ത്രീയെ മർദിക്കുകയും ബെൽറ്റ് ഊരി ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് പിടിയിൽ appeared first on Express Kerala.

Spread the love
See also  അമേരിക്ക കളി നിർത്തി മടങ്ങുന്നു?
Scroll to Top