സവർക്കറെ പുകഴ്ത്തുന്ന ചോദ്യം! വിദ്യാഭ്യാസത്തെ വർഗീയവൽക്കരിക്കാൻ അനുവദിക്കില്ലെന്ന് മുഹമ്മദ് റിയാസ്

സവർക്കറെ പുകഴ്ത്തുന്ന ചോദ്യം! വിദ്യാഭ്യാസത്തെ വർഗീയവൽക്കരിക്കാൻ അനുവദിക്കില്ലെന്ന് മുഹമ്മദ് റിയാസ്

കാസർകോട് ജില്ലയിലെ സ്കൂളുകളിൽ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ക്വിസ് മത്സരത്തിൽ സവർക്കറെ പുകഴ്ത്തുന്ന ചോദ്യം ഉൾപ്പെടുത്തിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി മുഹമ്മദ് റിയാസ് എം.എൽ.എ. ചരിത്രത്തെ വളച്ചൊടിക്കാനും വിദ്യാഭ്യാസത്തെ വർഗീയവൽക്കരിക്കാനും മതനിരപേക്ഷ കേരളം അനുവദിക്കില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സംഘപരിവാർ അജണ്ടകൾക്ക് യു.ഡി.എഫ് സർക്കാർ പച്ചക്കൊടി കാണിക്കുകയാണെന്നും, കുട്ടികൾക്ക് പകർന്നുനൽകുന്ന ചരിത്രം ആരുടെ കാഴ്ചപ്പാടിലാണ് എന്നതിന്റെ രാഷ്ട്രീയ പ്രശ്നമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഞ്ചേശ്വരം, കുമ്പള, കാസർകോട് ഉപജില്ലകളിലെ സ്കൂളുകളിലേക്ക് നൽകിയ എൽ.പി വിഭാഗം ഫ്രീഡം ക്വിസിന്റെ ചോദ്യാവലിയിലാണ് ചരിത്രവിരുദ്ധമായ ചോദ്യം ഉൾപ്പെട്ടത്. ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആര് എന്ന ടൈബ്രേക്കർ ചോദ്യത്തിന് ഉത്തരമായാണ് സവർക്കറുടെ പേര് നൽകിയിരുന്നത്. സോഷ്യൽ സയൻസ് ക്ലബ് അസോസിയേഷൻ ചുമതലയുള്ള അധ്യാപകർ തയ്യാറാക്കിയ ഈ ചോദ്യാവലിയെക്കുറിച്ച് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

The post സവർക്കറെ പുകഴ്ത്തുന്ന ചോദ്യം! വിദ്യാഭ്യാസത്തെ വർഗീയവൽക്കരിക്കാൻ അനുവദിക്കില്ലെന്ന് മുഹമ്മദ് റിയാസ് appeared first on Express Kerala.

Spread the love
See also  റഷ്യ കൂടെനിൽക്കും, ഉത്തരകൊറിയ തകർക്കും!
Scroll to Top