
കേരളത്തിൽ ടാറ്റ കാറുകളുടെ വിൽപ്പനയിൽ മുൻവർഷത്തെ അപേക്ഷിച്ച് 70 ശതമാനത്തിന്റെ വൻ വളർച്ച രേഖപ്പെടുത്തി. സർവീസ് സെന്ററുകളുടെ എണ്ണവും നിലവാരവും വർദ്ധിപ്പിച്ചതാണ് വിൽപ്പന വർദ്ധിക്കാൻ പ്രധാന കാരണമായത്. നിലവിലുള്ള 85 സർവീസ് സെന്ററുകൾ ഉടൻ 100 ആയി ഉയർത്തുമെന്നും ടാറ്റ മോട്ടാഴ്‌സ് അറിയിച്ചു. ജി.എസ്.ടി നിരക്ക് കുറച്ചതിന്റെ ആനുകൂല്യം ലഭിച്ചതും ആവശ്യക്കാർ കൂടാൻ ഇടയാക്കി.
സംസ്ഥാനത്തെ ഇ.വി വിപണിയിലും ടാറ്റ വലിയ മുന്നേറ്റമാണ് നടത്തുന്നത്. കേരളത്തിൽ വിൽക്കുന്ന മൂന്നിൽ ഒരു ഇ.വി ടാറ്റയുടേതാണ്. നിലവിൽ 40,000-ത്തോളം ടാറ്റ ഇ.വികളാണ് സംസ്ഥാനത്തുള്ളത്. സിയാറ, പഞ്ച്, ടിയാഗോ ഇ.വികളുടെ പുതിയ മോഡലുകളും സിയാറ ജൂബിലി എഡിഷൻ ഉൾപ്പെടെയുള്ള പ്രത്യേക പതിപ്പുകളും ഓണത്തോടനുബന്ധിച്ച് വിപണിയിലെത്തിക്കുന്നുണ്ട്.
ഓണക്കാലത്ത് ടാറ്റ കാറുകൾക്ക് 2.25 ലക്ഷം രൂപ വരെയുള്ള ഡിസ്‌കൗണ്ടുകളും ആകർഷകമായ ഓഫറുകളും കമ്പനി നൽകുന്നുണ്ട്. കൂടാതെ കുറഞ്ഞ മാസാന്ത അടവിൽ 100 ശതമാനം വായ്പാ സൗകര്യവും പ്രവാസികൾക്കായി പ്രത്യേക വായ്പാ പദ്ധതികളും ലഭ്യമാക്കിയിട്ടുണ്ട്. ബാറ്ററി പുതുക്കുന്നതിനുള്ള പ്രത്യേക സെന്ററും ചാർജിംഗ് സ്റ്റേഷനുകളുടെ എണ്ണവും കേരളത്തിൽ ഉടൻ വർദ്ധിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
The post കേരളത്തിൽ കുതിച്ചുയർന്ന് ടാറ്റ! കാർ വിൽപ്പനയിൽ 70% വളർച്ച; ഇ.വി വിപണിയിലും വൻ മുന്നേറ്റം appeared first on Express Kerala.




