സിദ്ധിവിനായക ക്ഷേത്രത്തിലെ കാണിക്കപ്പണ ക്രമക്കേട്; 5 വർഷത്തെ രേഖകൾ ഓഡിറ്റ് ചെയ്യാൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉത്തരവിട്ടു

സിദ്ധിവിനായക ക്ഷേത്രത്തിലെ കാണിക്കപ്പണ ക്രമക്കേട്; 5 വർഷത്തെ രേഖകൾ ഓഡിറ്റ് ചെയ്യാൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉത്തരവിട്ടു

മുംബൈ: മുംബൈ ശ്രീ സിദ്ധിവിനായക ക്ഷേത്രത്തിൽ കോടികളുടെ കാണിക്കപ്പണം തട്ടിയെടുത്തെന്ന ആരോപണത്തിൽ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ക്ഷേത്രത്തിലെ കഴിഞ്ഞ അഞ്ച് വർഷത്തെ സാമ്പത്തിക ഇടപാടുകളും റസീപ്റ്റ് രേഖകളും പുനഃപരിശോധിക്കാനും സമഗ്രമായ ഓഡിറ്റിംഗിനും അദ്ദേഹം നിർദേശം നൽകി. മഹാരാഷ്ട്ര നവനിർമ്മാൺ സേന തലവൻ രാജ് താക്കറെ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾക്ക് പിന്നാലെയാണ് ഇടപെടൽ.

ക്ഷേത്രത്തിൽ നിന്ന് പ്രതിവർഷം 18 കോടി രൂപയോളം കാണിക്കപ്പണത്തിൽ നിന്ന് ചോർത്തപ്പെടുന്നുണ്ടെന്ന് രാജ് താക്കറെ വെളിപ്പെടുത്തിയിരുന്നു. തട്ടിപ്പ് ചൂണ്ടിക്കാണിച്ച് ക്ഷേത്ര ട്രസ്റ്റിലെ 8 അംഗങ്ങൾ ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്ദേയ്ക്ക് അയച്ച ഔദ്യോഗിക കത്തും അദ്ദേഹം പുറത്ത് വിട്ടു. മോഷണവുമായി ബന്ധപ്പെട്ട് ഒൻപത് ജീവനക്കാരെ അറസ്റ്റ് ചെയ്തതായും ക്ഷേത്രത്തിൽ നിന്ന് പുറത്താക്കിയതായുമാണ് ക്ഷേത്ര ട്രസ്റ്റിന്റെ വിശദീകരണം. ശിവസേന ഷിൻഡേ നേതാവായ സദാ സർവാങ്കറാണ് ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ.

The post സിദ്ധിവിനായക ക്ഷേത്രത്തിലെ കാണിക്കപ്പണ ക്രമക്കേട്; 5 വർഷത്തെ രേഖകൾ ഓഡിറ്റ് ചെയ്യാൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉത്തരവിട്ടു appeared first on Express Kerala.

Spread the love
See also  AAI റിക്രൂട്ട്‌മെന്റ് 2026! 389 തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
Scroll to Top