മൃതദേഹം കത്തിച്ച് കുഴിച്ചിട്ടു, കാണാതായെന്ന പരാതിയും പിൻവലിച്ചു! പ്രണയസാഫല്യത്തിനായി അച്ഛന്റെ ജീവനപഹരിച്ച മകൾ

മൃതദേഹം കത്തിച്ച് കുഴിച്ചിട്ടു, കാണാതായെന്ന പരാതിയും പിൻവലിച്ചു! പ്രണയസാഫല്യത്തിനായി അച്ഛന്റെ ജീവനപഹരിച്ച മകൾ

ത്തർപ്രദേശിലെ മഥുരയിൽ കുടുംബബന്ധങ്ങളെ ഞെട്ടിക്കുന്ന കൊലപാതക ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. മകളുടെ പ്രണയബന്ധത്തെ എതിർത്ത ഭർത്താവിനെ ഭാര്യയും മകളും മകളുടെ കാമുകനും ചേർന്ന് മയക്കുമരുന്ന് നൽകി കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. തുടർന്ന് മൃതദേഹം യമുന നദിക്ക് സമീപമുള്ള വനമേഖലയിൽ ഉപേക്ഷിച്ചതായും പിന്നീട് കത്തിച്ച് കുഴിച്ചിട്ടതായും പ്രതികൾ സമ്മതിച്ചതായി അന്വേഷണ സംഘം അറിയിച്ചു. എന്നാൽ ഇതുവരെ മൃതദേഹം കണ്ടെത്താനായിട്ടില്ല.

മനോജ് സോണി എന്നയാളെയാണ് ഭാര്യ നൈന, ഇളയ മകൾ ഭക്തി, ഭക്തിയുടെ പങ്കാളിയെന്ന് പറയപ്പെടുന്ന വിമൽ ചൗധരി എന്നിവർ ചേർന്ന് കൊലപ്പെടുത്തിയതെന്നാണ് ആരോപണം. മകളുടെ പ്രണയബന്ധത്തെ മനോജ് ശക്തമായി എതിർത്തിരുന്നതും ഇതേച്ചൊല്ലി വീട്ടിൽ പതിവായി തർക്കങ്ങൾ ഉണ്ടായിരുന്നതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. ഭർത്താവിന് പാലിൽ മയക്കുമരുന്ന് കലർത്തി നൽകിയ ശേഷം കല്ലുകൊണ്ട് തലയിൽ അടിച്ചുകൊന്നുവെന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരം.

ഏപ്രിൽ 18 മുതൽ മനോജിനെ കാണാതായിരുന്നു. തുടർന്ന് ഭാര്യ നൽകിയ കാണാതായെന്ന പരാതി പിന്നീട് പിൻവലിച്ചതും സംശയത്തിന് ഇടയാക്കി. മനോജിന്റെ മൂത്ത സഹോദരൻ രാംബാബു നൽകിയ പരാതിയുടെയും മുഖ്യമന്ത്രിയുടെ പരാതി പരിഹാര പോർട്ടലിൽ നൽകിയ പരാതിയുടെയും അടിസ്ഥാനത്തിലാണ് ജൂലൈയിൽ കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണത്തിനിടെ നൈന തന്റെ പിതാവിനോട് കുറ്റസമ്മതം നടത്തിയതായി പരാതിയിൽ പറയുന്നു.

മൃതശരീരം കണ്ടെത്താൻ പോലീസ് യമുന നദിക്കരയിലും സമീപ വനപ്രദേശങ്ങളിലും വ്യാപക തിരച്ചിൽ നടത്തുകയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി തിരച്ചിൽ തുടരുന്നുണ്ടെങ്കിലും കനത്ത മഴ രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നതായി അധികൃതർ അറിയിച്ചു. മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ലാത്തതിനാൽ കൊലപാതകം ശാസ്ത്രീയ തെളിവുകളിലൂടെ സ്ഥിരീകരിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്. മൂന്ന് പ്രതികളെയും കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.

The post മൃതദേഹം കത്തിച്ച് കുഴിച്ചിട്ടു, കാണാതായെന്ന പരാതിയും പിൻവലിച്ചു! പ്രണയസാഫല്യത്തിനായി അച്ഛന്റെ ജീവനപഹരിച്ച മകൾ appeared first on Express Kerala.

See also  ഇലോൺ മസ്ക് പോലും ഞെട്ടി, ശാസ്ത്രലോകം സ്തംഭിച്ചു; ഇന്ത്യൻ മഹാസമുദ്രത്തിന് അടിയിൽ നടക്കുന്ന ആ വലിയ കളി എന്ത്?
Spread the love
Scroll to Top