ഉയർന്ന പി.എഫ്. പെൻഷൻ എല്ലാ സ്ഥാപനങ്ങളിലും നടപ്പാക്കിയെന്ന് കേന്ദ്രം

ഉയർന്ന പി.എഫ്. പെൻഷൻ എല്ലാ സ്ഥാപനങ്ങളിലും നടപ്പാക്കിയെന്ന് കേന്ദ്രം

ഡൽഹി: സുപ്രീം കോടതി വിധിച്ച ഉയർന്ന പി.എഫ്. പെൻഷൻ എല്ലാ സ്ഥാപനങ്ങളിലും ഒരുപോലെ നടപ്പാക്കിയെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ വ്യക്തമാക്കി. എക്സംപ്റ്റഡ് ട്രസ്റ്റുകൾ വഴി പി.എഫ്. സ്വന്തമായി കൈകാര്യം ചെയ്യുന്നതും അല്ലാത്തതുമായ സ്ഥാപനങ്ങളിൽ ഒരേപോലെയാണ് വിധി നടപ്പാക്കിയതെന്നാണ് തൊഴിൽ സഹമന്ത്രി ശോഭാ കരന്തലജെ രാജ്യസഭയിൽ നൽകിയ മറുപടി. യോഗ്യരായ ജീവനക്കാർ എക്സംപ്റ്റഡ് സ്ഥാപനങ്ങളിലാണോ അല്ലെയോ എന്ന് പരിഗണിക്കാതെയാണ് ഉത്തരവെന്ന് ഡോ. അജീത് മാധവ്റാവു ഗോപ്ഛഡെയുടെ ചോദ്യത്തിന് മന്ത്രി മറുപടി നൽകി.

എന്നാൽ, സർക്കാരിന്റെ ഈ മറുപടി അവ്യക്തവും തെറ്റിദ്ധാരണയുണ്ടാക്കുന്നതുമാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ട്രസ്റ്റ് ചട്ടങ്ങൾ അനുവദിച്ചാൽ മാത്രമേ ഉയർന്ന പെൻഷൻ നൽകാനാവൂ എന്ന് എൻ.കെ. പ്രേമചന്ദ്രൻ ഉൾപ്പെടെയുള്ളവരുടെ ചോദ്യത്തിന് ഇതേ മന്ത്രി നേരത്തേ ലോക്സഭയിൽ വ്യക്തമാക്കിയിരുന്നു. ട്രസ്റ്റ് ചട്ടങ്ങളുടെ പേരിൽ ഉയർന്ന പെൻഷനുള്ള അപേക്ഷകൾ തള്ളരുതെന്ന കർണാടക ഹൈക്കോടതി വിധി നിലനിൽക്കെയും, വിവിധ കോടതികളിൽ ഇ.പി.എഫ്.ഒ ഈ വാദം ആവർത്തിക്കുകയും ചെയ്യുമ്പോഴാണ് സർക്കാരിന്റെ പുതിയ ഒഴുക്കൻ മറുപടി.

Also Read:അമിത് ഷാ സഭയിലെത്തുമോ? പാർലമെന്റ് വർഷകാല സമ്മേളനത്തിൽ അനിശ്ചിതത്വം തുടരുന്നു; കേരളത്തിന്റെ പേരുമാറ്റ ബില്ലും പ്രതിസന്ധിയിൽ!

യഥാർത്ഥ ശമ്പളത്തിന് ആനുപാതികമായി വിഹിതമടച്ച് ഉയർന്ന പെൻഷൻ സാധ്യമാക്കുന്നതായിരുന്നു 2022-ലെ സുപ്രീം കോടതി വിധി. ട്രസ്റ്റുകളുടെ അനുമതി സംബന്ധിച്ച് ലോക്സഭയിലും രാജ്യസഭയിലും മന്ത്രി നൽകിയ പരസ്പരവിരുദ്ധമായ മറുപടികൾ ഉദ്യോഗസ്ഥ തലത്തിലെ ആശയക്കുഴപ്പങ്ങളും ആശങ്കകളും വർധിപ്പിച്ചിട്ടുണ്ട്. കോടതി വിധിയുടെ ആനുകൂല്യം അർഹരായ എല്ലാ ജീവനക്കാരിലേക്കും യാതൊരു തടസ്സവുമില്ലാതെ എത്തുന്നുണ്ടോയെന്ന കാര്യത്തിൽ ഈ വൈരുധ്യങ്ങൾ കടുത്ത അനിശ്ചിതത്വമാണുണ്ടാക്കുന്നത്.

The post ഉയർന്ന പി.എഫ്. പെൻഷൻ എല്ലാ സ്ഥാപനങ്ങളിലും നടപ്പാക്കിയെന്ന് കേന്ദ്രം appeared first on Express Kerala.

See also  ‘ഭരണകൂടം സ്പോൺസർ ചെയ്ത ആക്രമണം’: മമത ബാനർജിയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ അഭിഷേക് ബാനർജി | Abhishek Banerjee
Spread the love
Scroll to Top