സിനിമാ ചർച്ചയ്ക്കെന്ന വ്യാജേന വിളിച്ചുവരുത്തി ലഹരി നൽകി പീഡിപ്പിച്ചു; സംവിധായകൻ പിടിയിൽ

സിനിമാ ചർച്ചയ്ക്കെന്ന വ്യാജേന വിളിച്ചുവരുത്തി ലഹരി നൽകി പീഡിപ്പിച്ചു; സംവിധായകൻ പിടിയിൽ

സിനിമാ ചർച്ചയ്‌ക്കെന്ന വ്യാജേന വീട്ടിലേക്ക് വിളിച്ചുവരുത്തി നടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സംവിധായകനും നിർമ്മാതാവുമായ ഷക്കീൽ നൂറാനി (73) അറസ്റ്റിലായി. ‘ബഡേ ദിൽവാലാ’, ‘ജോരു കാ ഗുലാം’ എന്നീ ചിത്രങ്ങളുടെ സംവിധായകനായ നൂറാനിയെ കോടതി ഓഗസ്റ്റ് 12 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

2016-ൽ ഒരു അവാർഡ് നൈറ്റിൽ വെച്ചാണ് നടിയും നൂറാനിയും പരിചയപ്പെടുന്നത്. തുടർന്ന് പുതിയ സിനിമയെക്കുറിച്ച് സംസാരിക്കാനായി തന്റെ വസതിയിലേക്ക് വിളിച്ചു വരുത്തുകയും, ലഹരി കലർത്തിയ പാനീയം നൽകി പീഡിപ്പിക്കുകയുമായിരുന്നു എന്ന് നടി പരാതിയിൽ വ്യക്തമാക്കുന്നു. പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തി പിന്നീട് പലതവണ ചൂഷണം ചെയ്തതായും പരാതിയിലുണ്ട്.

The post സിനിമാ ചർച്ചയ്ക്കെന്ന വ്യാജേന വിളിച്ചുവരുത്തി ലഹരി നൽകി പീഡിപ്പിച്ചു; സംവിധായകൻ പിടിയിൽ appeared first on Express Kerala.

Spread the love
See also  പുതിയ ബിഎംഡബ്ല്യു X1 LWB ഓഗസ്റ്റ് 21-ന് ഇന്ത്യയിലെത്തും; പ്രീ-ലോഞ്ച് ബുക്കിംഗുകൾ ആരംഭിച്ചു
Scroll to Top