ലോറിയില്‍ നിന്ന് മാര്‍ബിള്‍ ദേഹത്തേക്ക് വീണ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്നയാള്‍ക്ക് ഗുരുതര പരിക്ക്

ലോറിയില്‍ നിന്ന് മാര്‍ബിള്‍ ദേഹത്തേക്ക് വീണ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്നയാള്‍ക്ക് ഗുരുതര പരിക്ക്

കോഴിക്കോട് കൊയിലാണ്ടി വെങ്ങളം കാട്ടിലപ്പീടികയിൽ ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ മാർബിൾ ദേഹത്തേക്ക് വീണ് തൊഴിലാളി മരിച്ചു. വാകയാട് സ്വദേശി ഷിബി (42) ആണ് അപകടത്തിൽ മരിച്ചത്. ഒപ്പമുണ്ടായിരുന്ന മന്നങ്കാവ് സ്വദേശി ഷെറിൻ ലാലിന് (34) ഗുരുതരമായി പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുതുതായി നിർമ്മിക്കുന്ന വീട്ടിലേക്ക് മാർബിൾ ഇറക്കുന്നതിനിടയിലാണ് ഇരുവരുടെ മേലേക്ക് മാർബിൾ പാളികൾ അടർന്നുവീണത്. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു ദാരുണമായ സംഭവം. അപകടത്തിൽ മരിച്ച ഷിബിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

The post ലോറിയില്‍ നിന്ന് മാര്‍ബിള്‍ ദേഹത്തേക്ക് വീണ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്നയാള്‍ക്ക് ഗുരുതര പരിക്ക് appeared first on Express Kerala.

Spread the love
See also  എഐ നിർമ്മിത വ്യാജ ചിത്രം പ്രചരിപ്പിച്ചു! വ്യാജ പ്രചരണത്തില്‍ നിയമനടപടിയുമായി പി. ജയരാജൻ
Scroll to Top