വിവാഹബന്ധം വേർപെടുത്താൻ സഹായിച്ചു; ഭാര്യയുടെ ബന്ധുക്കളെ കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

വിവാഹബന്ധം വേർപെടുത്താൻ സഹായിച്ചു; ഭാര്യയുടെ ബന്ധുക്കളെ കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

മലപ്പുറം: ഭാര്യ വിവാഹബന്ധം വേർപെടുത്താൻ ശ്രമിക്കുന്നതിന് പിന്നിൽ ബന്ധുക്കളാണെന്ന് ആരോപിച്ച് അവർക്ക് നേരെ വധശ്രമം നടത്തിയ യുവാവ് അറസ്റ്റിൽ. കേരള എസ്റ്റേറ്റ് പാറമ്മൽതൊടിക നസ്രുദ്ദീനെ (33) ആണ് കരുവാരകുണ്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 9 ഞായറാഴ്ച വൈകുന്നേരം പാന്ത്ര മുക്കട്ടയിലാണ് സംഭവം നടന്നത്.

ഭാര്യയുടെ പിതൃസഹോദരൻ പള്ളിത്തൊടിക ഹാരിസ്, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും ബന്ധുവുമായ പി. ഷൗക്കത്തലി എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. കത്തികൊണ്ടുള്ള വെട്ട തടയുന്നതിനിടെ പരിക്കേറ്റ ഹാരിസിനെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് സ്കൂട്ടറിൽ വരികയായിരുന്ന ഷൗക്കത്തലിയെ കാറിടിപ്പിച്ച് അപായപ്പെടുത്താനും നസ്രുദ്ദീൻ ശ്രമിച്ചു. സമീപത്തെ വീട്ടിലേക്ക് സ്കൂട്ടർ തിരിച്ചുവിട്ടാണ് ഷൗക്കത്തലി തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

Also Read: മലപ്പുറത്ത് മദ്യപിച്ചെത്തിയ മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു; ചോറുവിളമ്പുന്ന തവികൊണ്ട് തലയ്ക്കടിച്ച 34-കാരൻ പിടിയിൽ

ലഹരിക്കടിമയായ നസ്രുദ്ദീന്റെ ഉപദ്രവം സഹിക്കവയ്യാതെ ഭാര്യ മുൻപ് പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയും മർദ്ദനം തുടർന്നതോടെയാണ് യുവതിയും കുടുംബവും വിവാഹമോചന നടപടികളിലേക്ക് കടന്നത്. കഞ്ചാവ് കേസ് ഉൾപ്പെടെ അഞ്ചോളം കുറ്റകൃത്യങ്ങളിൽ പ്രതിയായ നസ്രുദ്ദീനെതിരെ വധശ്രമത്തിന് കേസെടുത്ത് മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

The post വിവാഹബന്ധം വേർപെടുത്താൻ സഹായിച്ചു; ഭാര്യയുടെ ബന്ധുക്കളെ കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ appeared first on Express Kerala.

Spread the love
See also  ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; വിദേശത്തുനിന്ന് തിരിച്ചെത്തിയ പ്രതി ചെന്നൈയിൽ പിടിയിൽ
Scroll to Top