അരുവിക്കരയിൽ അറ്റകുറ്റപ്പണി: തിരുവനന്തപുരം നഗരത്തിൽ വ്യാഴാഴ്ച കുടിവെള്ള വിതരണം തടസ്സപ്പെടും : Thiruvananthapuram water supply disruption

അരുവിക്കരയിൽ അറ്റകുറ്റപ്പണി: തിരുവനന്തപുരം നഗരത്തിൽ വ്യാഴാഴ്ച കുടിവെള്ള വിതരണം തടസ്സപ്പെടും : Thiruvananthapuram water supply disruption

Ambalamukku pipe leak

തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയുടെ അരുവിക്കരയിലുള്ള ജലശുദ്ധീകരണശാലകളിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തലസ്ഥാന നഗരിയിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. അരുവിക്കരയിലെ 75 എം.എൽ.ഡി, 72 എം.എൽ.ഡി ജലശുദ്ധീകരണശാലകളുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെക്കുന്നതിനാലും അമ്പലമുക്ക് – സാന്ത്വന ഹോസ്പിറ്റൽ റോഡിലെ പ്രധാന പൈപ്പ് ലൈനിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാലുമാണിത്.

ഓഗസ്റ്റ് 13 (13-08-2026) വ്യാഴാഴ്ച രാവിലെ 10 മണി മുതൽ അന്ന് അർദ്ധരാത്രി 12 മണി വരെയാണ് ജലവിതരണം പൂർണ്ണമായോ ഭാഗികമായോ തടസ്സപ്പെടുന്നത്. തിരുവനന്തപുരം കോർപ്പറേഷനിലെ പേരൂർക്കട, ഒബ്സർവേറ്ററി, ഐരാണിമുട്ടം എന്നീ ജലസംഭരണികളിൽ (Water Reservoirs) നിന്ന് കുടിവെള്ളം വിതരണം ചെയ്യുന്ന പ്രദേശങ്ങളെയാണ് ഇത് പ്രധാനമായും ബാധിക്കുക.

അറ്റകുറ്റപ്പണികൾ പൂർത്തിയായ ശേഷം ഉയർന്ന പ്രദേശങ്ങളിൽ ജലവിതരണം പൂർണ്ണതോതിൽ പുനഃസ്ഥാപിക്കാൻ കൂടുതൽ സമയം ആവശ്യമായി വന്നേക്കാം. അതിനാൽ ബന്ധപ്പെട്ട പ്രദേശങ്ങളിലെ ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കേരള വാട്ടർ അതോറിറ്റി പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ അറിയിച്ചു.

Story Summary: Water supply in several areas of Thiruvananthapuram will be disrupted on August 13 due to urgent maintenance works at the Aruvikkara water treatment plants and pipeline repairs in Ambalamukku.

Spread the love
See also  ചൈന യുദ്ധത്തിനൊരുങ്ങുകയാണോ? തായ്‌വാനെ ചുറ്റിയുള്ള പുതിയ നീക്കങ്ങൾ…
Scroll to Top