തൊഴിൽ നഷ്ടപ്പെടുന്നതിനേക്കാൾ ഭയം ചികിത്സാച്ചെലവുകൾ; ടാറ്റ എ.ഐ.ജി റിപ്പോർട്ട് പുറത്തിറങ്ങി | Tata AIG Corporate Health Protection Pulse 2026

തൊഴിൽ നഷ്ടപ്പെടുന്നതിനേക്കാൾ ഭയം ചികിത്സാച്ചെലവുകൾ; ടാറ്റ എ.ഐ.ജി റിപ്പോർട്ട് പുറത്തിറങ്ങി | Tata AIG Corporate Health Protection Pulse 2026

Tata AIG Corporate Health Protection Pulse 2026

കൊച്ചി: കോർപ്പറേറ്റ് ജീവനക്കാരെ അലട്ടുന്ന പ്രധാന സാമ്പത്തിക ആശങ്ക കുതിച്ചുയരുന്ന ചികിത്സാച്ചെലവുകളാണെന്ന് ടാറ്റ എ.ഐ.ജി ജനറൽ ഇൻഷുറൻസ് കമ്പനിയുടെ പഠന റിപ്പോർട്ട് (Tata AIG Corporate Health Protection Pulse 2026). ‘ദി കോർപ്പറേറ്റ് ഹെൽത്ത് പ്രൊട്ടക്ഷൻ പൾസ് 2026’ എന്ന പേരിൽ പുറത്തിറക്കിയ പഠനത്തിലാണ് സുപ്രധാന വിവരങ്ങളുള്ളത്. ജോലി നഷ്ടപ്പെടുന്നതിനേക്കാളും ഇ.എം.ഐ ബാധ്യതകളേക്കാളും വലിയ ഭയമായി ചികിത്സാച്ചെലവുകൾ മാറുന്നുവെന്ന് സർവേയിൽ പങ്കെടുത്ത 94 ശതമാനം പേരും വ്യക്തമാക്കി.

തൊഴിൽ നഷ്ടപ്പെട്ടാൽ ആറുമാസമോ അതിൽ താഴെയോ മാത്രമേ പിടിച്ചുനിൽക്കാൻ സാധിക്കൂ എന്ന് പ്രതികരിച്ചവരിൽ 70 ശതമാനം ആളുകളും അഭിപ്രായപ്പെട്ടു. ഒരു വർഷത്തിലധികം സാമ്പത്തിക ഭദ്രത ഉറപ്പുനൽകുന്നവർ വെറും 12 ശതമാനം മാത്രമാണ്. ആശുപത്രി ചെലവുകൾ, ജീവിതശൈലീ രോഗങ്ങൾ, കുടുംബത്തിനായുള്ള ആരോഗ്യ ഇൻഷുറൻസ്, മാനസികാരോഗ്യം, അടിയന്തര സമ്പാദ്യത്തിന്റെ അഭാവം എന്നിവയാണ് ജീവനക്കാരുടെ പ്രധാന അഞ്ച് ആശങ്കകൾ.

തൊഴിലുടമകൾ നൽകുന്ന ഗ്രൂപ്പ് ഇൻഷുറൻസിന് പുറമെ വ്യക്തിഗത ആരോഗ്യ ഇൻഷുറൻസ് വേണമെന്ന് 84 ശതമാനം പേർ ആഗ്രഹിക്കുന്നുണ്ടെങ്കിലും, പകുതിയോളം പേർക്കും സ്വന്തമായി ഇൻഷുറൻസ് പരിരക്ഷയില്ല. കമ്പനി നൽകുന്ന കവറേജിന്റെ സവിശേഷതകളെക്കുറിച്ച് പൂർണ്ണമായ അറിവുള്ളവർ 41 ശതമാനം മാത്രമാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. സാമ്പത്തിക ഭദ്രതയുള്ള ഒരു തൊഴിൽസമൂഹം വളർത്തിയെടുക്കാൻ കൃത്യമായ ബോധവൽക്കരണവും ഇൻഷുറൻസ് പരിരക്ഷയും അത്യാവശ്യമാണെന്ന് ടാറ്റ എ.ഐ.ജി റീട്ടെയിൽ ഹെൽത്ത് അണ്ടർറൈറ്റിംഗ് മേധാവി ഡോ. സന്തോഷ് പുരി വ്യക്തമാക്കി.

Story Summary:
According to Tata AIG’s ‘The Corporate Health Protection Pulse 2026’ study, rising healthcare costs have emerged as the primary financial concern for 94% of corporate employees, above job loss and EMI burdens.

See also  നെടുമങ്ങാട് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; കിണറ്റിൽ വീണ നിലയിലായിരുന്നു | Soumya Nedumangad burn death
Spread the love
Scroll to Top