
തിരുവനന്തപുരം: ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രേക്ഷകർക്കായി ദേശഭക്തി അധിഷ്ഠിത ചിത്രങ്ങളുടെ പ്രത്യേക പട്ടിക പുറത്തിറക്കി എയർടെൽ ഐ.പി.ടി.വി (Airtel IPTV Independence Day movie watchlist). എയർടെൽ ഐ.പി.ടി.വിയുടെ സ്വാതന്ത്ര്യദിന വാച്ച്‌ലിസ്റ്റിൽ (Independence Day Watchlist) ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത് 1999-ലെ കാർഗിൽ യുദ്ധ പശ്ചാത്തലത്തിൽ പശ്ചാത്തലമൊരുക്കിയ ‘ഓപ്പറേഷൻ സഫേദ് സാഗർ’ ആണ്.
ഇന്ത്യൻ വ്യോമസേനയുടെ ഗോൾഡൻ ആരോസ് സ്ക്വാഡ്രൻ കാർഗിൽ യുദ്ധത്തിൽ വഹിച്ച നിർണ്ണായക പങ്കിനെയും പോരാളികളുടെ ധൈര്യത്തെയും ത്യാഗത്തെയും ദൃശ്യവൽക്കരിക്കുന്നതാണ് ഈ ചിത്രം. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി എയർടെല്ലും നെറ്റ്ഫ്ലിക്സും ചേർന്ന് ‘ഒരു രാജ്യം; ഒരു മില്ല്യൺ നന്ദികൾ’ എന്ന പ്രചാരണ പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. #MillionThankYou എന്ന ഹാഷ്‌ടാഗിലൂടെ ഇന്ത്യൻ വ്യോമസേനയ്ക്കുള്ള കൃതജ്ഞത പൊതുജനങ്ങൾക്ക് പങ്കുവെക്കാം.
ഇതിനുപുറമെ, ദേശഭക്തിയുടെ കഥകൾ പറയുന്ന ഏഴ് ചിത്രങ്ങൾ കൂടി എയർടെൽ ഐ.പി.ടി.വി വാച്ച്‌ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്:
ഭാരത് ഭാഗ്യ വിധാത (ZEE5)
പാട്രിയറ്റ് (ZEE5)
മേയിൻ വാപസ് ആവുങ്ക (Netflix)
സജ്ജൻ സിംഗ് രംഗ്രൂട്ട് (Chaupal)
രംഗ് ദേ ബസന്തി (Amazon Prime Video)
അമരൻ (Netflix)
റസാക്കർ: ദി സൈലന്റ് ജെനോസൈഡ് ഓഫ് ഹൈദരാബാദ് (Aha)
ദേശവ്യാപകമായി സംഘടിപ്പിക്കുന്ന ഈ കാമ്പയിനിൽ പങ്കുചേരുന്നതിനായി ഉപയോക്താക്കൾക്ക് +91 92895 59403 എന്ന നമ്പറിലേക്ക് വാട്സ്‌ആപ്പ് സന്ദേശം അയച്ച് സേനാംഗങ്ങൾക്ക് കൃതജ്ഞത അറിയിക്കാവുന്നതാണ്. 25-ൽ അധികം സ്ട്രീമിംഗ് ആപ്പുകളും 650-ൽ അധികം ലൈവ് ടിവി ചാനലുകളും നൽകുന്ന എയർടെൽ ഐ.പി.ടി.വി പ്ലാനുകൾ 699 രൂപ മുതലാണ് ആരംഭിക്കുന്നത്.
Story Summary:
Airtel IPTV released its Independence Day watchlist featuring eight patriotic movies led by ‘Operation Safed Sagar’, alongside a joint campaign with Netflix titled ‘One Nation, A Million Thank Yous’ for the Indian Air Force.




