‘ഇനി മുന്നോട്ട് പോകാനാകില്ല..! വിരമിക്കൽസൂചന നൽകി മെസ്സി, പിതാവിനേക്കുറിച്ച് വൈകാരിക കുറിപ്പ്

‘ഇനി മുന്നോട്ട് പോകാനാകില്ല..! വിരമിക്കൽസൂചന നൽകി മെസ്സി, പിതാവിനേക്കുറിച്ച് വൈകാരിക കുറിപ്പ്

ന്റെ ജീവിതത്തിലെ ഏറ്റവും വലിയ താങ്ങും തണലുമായിരുന്ന പിതാവ് ഹോർഹെ മെസ്സിയുടെ വിയോഗത്തെ തുടർന്ന്, കളിക്കളത്തിൽ നിന്ന് വിരമിക്കുന്നതായി സൂചന നൽകി മെസ്സി പങ്കുവെച്ച വൈകാരികമായ കുറിപ്പ് ആരാധകരെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. അച്ഛനില്ലാതെ ഇനി മുന്നോട്ട് പോകുന്നത് പ്രയാസകരമാണെന്നും ഫുട്ബോൾ കരിയർ അധികകാലം തുടർന്നേക്കില്ലെന്നും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

പിതാവിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കുറിപ്പിൽ, ഹോർഹെ വിടപറഞ്ഞതായി ഇപ്പോഴും തനിക്ക് വിശ്വസിക്കാനാകുന്നില്ലെന്ന് മെസ്സി പറയുന്നു. ഫൈനലിൽ വിജയിച്ച് പിതാവിന് ലോകകപ്പ് സമ്മാനിക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും, ശാരീരികമായി തളർന്നുപോയതിനാൽ അതിന് സാധിച്ചില്ല. തന്റെ കാലുകൾക്ക് ഇനി മുന്നോട്ട് പോകാൻ കഴിയില്ലെന്നും താൻ പരമാവധി ശ്രമിച്ചെങ്കിലും ഒരിക്കലും സുഖം തോന്നിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘നിങ്ങൾ ഇല്ലാതെ എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല, ഫുട്ബോൾ കളിക്കുക മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ, ഇനി അത് അധികകാലം തുടരുമോ എന്നതിൽ സംശയമുണ്ട്’ എന്ന് മെസ്സി കുറിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ ഇതിനോടകം മെസ്സിക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

ALSO READ;ലോകം ഇതുവരെ കണ്ടിട്ടില്ലാത്തത്ര വലിയ കെട്ടിടം! ഇലോൺ മസ്കിന്റെ ‘ടെറാഫാബ്’ വിവരങ്ങൾ പുറത്ത്

അസുഖബാധിതനായിരുന്ന ഹോർഹെ മെസ്സി കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. മെസ്സിയുടെ ജീവിതത്തിലും കരിയറിലും നിർണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. മെസ്സിക്ക് 13-ാം വയസ്സിൽ ബാഴ്സലോണയിലേക്ക് പോകാൻ അവസരം ലഭിച്ചപ്പോൾ അമ്മയെയും മറ്റ് മക്കളെയും നാട്ടിലാക്കി ഒപ്പം നിന്നത് ഹോർഹെ ആയിരുന്നു. മെസ്സിയുടെ ഔദ്യോഗിക ഏജന്റായും ബാഴ്സലോണ, പി.എസ്.ജി, ഇന്റർ മയാമി ക്ലബ്ബുകളുമായുള്ള കരാറുകൾക്കും വാണിജ്യ-പരസ്യ കാര്യങ്ങൾക്കും നേതൃത്വം നൽകിയതും അദ്ദേഹമായിരുന്നു. മരണവിവരമറിഞ്ഞ് മയാമിയിലെ വീട്ടിൽ നിന്നും അർജന്റീനയിലേക്ക് കുടുംബത്തോടൊപ്പം എത്തിയ മെസ്സി, പിതാവിന്റെ വിയോഗത്തെ തുടർന്ന് കളിക്കളത്തിൽ നിന്ന് അനിശ്ചിതകാലത്തേക്ക് വിട്ടുനിൽക്കുമെന്നാണ് റിപ്പോർട്ടുകൾ.

ലയണൽ മെസ്സി എന്ന ലോകോത്തര താരത്തിന്റെ വളർച്ചയ്ക്ക് പിന്നിലെ ഏറ്റവും വലിയ ശക്തിയായിരുന്നു അദ്ദേഹത്തിന്റെ പിതാവ്.

See also  “ഇനി അധികകാലം കളിക്കളത്തിൽ ഉണ്ടാകുമോ എന്നറിയില്ല”; വിരമിക്കൽ സൂചന നൽകി മെസി | Lionel Messi retirement

The post ‘ഇനി മുന്നോട്ട് പോകാനാകില്ല..! വിരമിക്കൽസൂചന നൽകി മെസ്സി, പിതാവിനേക്കുറിച്ച് വൈകാരിക കുറിപ്പ് appeared first on Express Kerala.

Spread the love
Scroll to Top