മുട്ടുമടക്കി സർക്കാർ! കോളേജുകളിൽ സിജെപിയുടെ സമരങ്ങൾ വിലക്കാനുള്ള ആ നീക്കത്തിന് പിന്നിൽ ആര്? ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

മുട്ടുമടക്കി സർക്കാർ! കോളേജുകളിൽ സിജെപിയുടെ സമരങ്ങൾ വിലക്കാനുള്ള ആ നീക്കത്തിന് പിന്നിൽ ആര്? ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

മിഴ്നാട്ടിലെ കോളേജുകളിൽ സിജെപി, ഇടത് പ്രതിഷേധങ്ങൾ വിലക്കിക്കൊണ്ട് പുറപ്പെടുവിച്ച വിവാദ ഉത്തരവിന് പിന്നിൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണെന്ന വിവരങ്ങൾ പുറത്തുവന്നു. കഴിഞ്ഞ ജൂലൈ 28-ന് നടന്ന പ്രതിമാസ ക്രമസമാധാന അവലോകന യോഗത്തിലാണ് വിദ്യാർത്ഥികളെ സമരങ്ങളിലും പ്രതിഷേധങ്ങളിലും പങ്കെടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കണമെന്ന നിർദേശം നൽകിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കോളേജ് പ്രിൻസിപ്പൽമാർക്ക് കർശന നിർദേശങ്ങളും നൽകിയിരുന്നു.

എന്നാൽ ഈ ഉത്തരവ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചതോടെ, സർക്കാർ ഇടപെട്ട് കോളേജുകളിലെ പ്രതിഷേധ വിലക്ക് സംബന്ധിച്ച ഉത്തരവ് ഔദ്യോഗികമായി പിൻവലിക്കുകയാണുണ്ടായത്. വിദ്യാർത്ഥികളുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന ഇത്തരം തീരുമാനങ്ങൾക്കെതിരെ പ്രതിഷേധങ്ങൾ ഉയർന്നതിനെ തുടർന്നാണ് സർക്കാർ വേഗത്തിൽ തന്നെ ഈ നടപടി പിൻവലിക്കാൻ തയ്യാറായത്.

The post മുട്ടുമടക്കി സർക്കാർ! കോളേജുകളിൽ സിജെപിയുടെ സമരങ്ങൾ വിലക്കാനുള്ള ആ നീക്കത്തിന് പിന്നിൽ ആര്? ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് appeared first on Express Kerala.

Spread the love
See also  താനൊരു ‘അന്ധഭക്ത’യാണെന്ന് പ്രഖ്യാപിച്ച് ഈഷ കൊപ്പിക്കർ; പിന്തുണയുമായി കങ്കണ റണൗട്ട്!
Scroll to Top